അഭിഷേകം കഴിഞ്ഞ് രാമന് എല്ലാവര്ക്കും വാരിക്കോരി സമ്മാനങ്ങള്‍ നല്കി. ഒരുലക്ഷം കുതിരകളേയും അത്രയും കറവപ്പശുക്കളേയും നൂറുകാളകളേയും സുബ്രാഹ്മണര്ക്കായി ദാനം ചെയ്തു. പിന്നെ മുപ്പതുകോടി സ്വര്‍ണനാണയങ്ങളും ബ്രാഹ്മണര്‍ക്കു സമ്മാനിച്ചു. സൂര്യകിരണങ്ങള്‍പോലെ തിളങ്ങുന്ന ദിവ്യമായ രത്നമാല സുഗ്രീവന് സമ്മാനിച്ചു.
വൈഡൂര്യംകൊണ്ടുള്ള ഒരു മാലയും രണ്ടു അംഗദങ്ങളും അംഗദനു നല്കി. ശ്രേഷ്ഠമായ പതക്കം പതിച്ച് ചന്ദ്രരശ്മിക്കൊത്ത ശോഭയോടുകൂടിയ അനുപമമായ ഒരു മുത്തുമാല സീതയുടെ കഴുത്തിലണിയിച്ചു. സീത അത് ഊരിയിട്ട് രാമനെനോക്കി. ദേവിക്ക് ഏറ്റവും ഇഷ്ടം ആരോടോ അയാള്‍ക്കു കൊടുക്കൂയെന്ന് രാമന് അനുവദിച്ചു. സീത അത് ഹനുമാന് കൊടുത്തു. ഹനുമാന് ഭവ്യതയോടെ ഭക്തിയോടെ ആ മാല വാങ്ങി കഴുത്തിലണിഞ്ഞു.
ആ സമയത്ത് ഹനുമാന് ഗംഭീരമായി ശോഭിച്ചു. പിന്നീട് വിഭീഷണന്, ഗുഹന് തുടങ്ങി കൂടെവന്ന എല്ലാവര്ക്കും വിലപ്പെട്ടതും ഉത്കൃഷ്ടവുമായ നിരവധി വസ്തുക്കള്‍ സമ്മാനമായി കൊടുത്തു. എല്ലാവരും അവരവരുടെ രാജ്യങ്ങളിലേക്ക് മനസ്സില്ലാ മനസ്സോടെ യാത്രയായി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: