2016 ജൂലൈ ഏഴിന് ടൈംസ് നൗ ചാനലിൽ നടന്ന Stop Zakir Naik എന്ന വിഷയത്തിൽ നടന്ന ന്യൂസ് അവര്‍ പരിപാടിയിൽ പാക്കിസ്ഥാനിൽ നിന്നു കാനഡയിൽ കുടിയേറിപ്പാർത്തു അവിടെ സ്ഥിരതാമസമയക്കിയ ഒരു മുസ്ലിം മാധ്യമപ്രവർത്തകനും എഴുത്തുകാരനും ആയ താരീഖ് ഫത്താ പറയുകയുണ്ടായി. “നിങ്ങൾ ഇന്ത്യയിലെ മുഖ്യധാരാ മാദ്ധ്യമങ്ങൾ സാകിർ നായിക്കിനെപ്പോലെ ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ തീവ്രവാദ പ്രഭാഷണങ്ങൾ മാത്രമേ കേള്‍ക്കുന്നുള്ളു. എന്നാൽ, രാജ്യത്തെ പല പ്രദേശങ്ങളിലും മുസ്ലീം പള്ളികളിൽ മുല്ലമാർ അതാത് പ്രാദേശിക ഭാഷകളിൽ ഇതിലും വലിയ തോതിൽ ഭീകരവാദത്തിന് പ്രോത്സാഹനവും പ്രേരണയും നൽകുന്നുണ്ട്” എന്ന്.
താരീഖ് ഫത്തയുടെ ആ പ്രസ്താവനയുടെ വെളിച്ചത്തിൽ ദാദ്രി സംഭവം ഒന്നു പുനരവലോകനം ചെയ്താൽ നന്നായിരിക്കും എന്നു തോന്നുന്നു. ആ സംഭവം കഴിഞ്ഞയുടനെ, സംഭവം “ഹിന്ദു തീവ്രവാദി”കളുടെ മേൽ ആരോപിക്കപ്പെട്ടപ്പോൾ, കൊല്ലപ്പെട്ട ഇഖ്ലാക് ഒരുവർഷത്തോളം മുൻപേ പാക്കിസ്ഥാനിൽ പോയിരുന്നു എന്നും, അതിനു മുൻപ് കാര്യമായി പള്ളിയിൽ പോകാറില്ലാതിരുന്ന ഇഖ്ലാക്, പാകിസ്ഥാനിൽ നിന്നു തിരിച്ചെത്തിയ ശേഷം എല്ലാ വെള്ളിയാഴ്ചകളിലും അവിടത്തെ മസ്ജിദിൽ ചെന്നു പ്രകോപനപരമായ പ്രഭാഷണങ്ങൾ നടത്താറുണ്ടായിരുന്നു എന്നും, ഗ്രാമവാസികളിൽ നിന്നു അറിഞ്ഞതായി ബിജെപി എം.പി യോഗി ആദിത്യനാഥ് പറയുകയുണ്ടായി. പക്ഷെ, ഇതൊന്നും മതേതര മുഖ്യധാരാ മാദ്ധ്യമങ്ങൾ ആരെയും അറിയിച്ചില്ല എന്നു മാത്രമല്ല, യോഗി ആദിത്യനാഥിനെ, ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റു ഹിന്ദു വർഗ്ഗീയവാദി എന്നൊക്കെ ആരോപിച്ചു ആക്രമിക്കുകയും ചെയ്തു. “വിശാല ഹൃദയരായ” പല നിഷ്പക്ഷ മനോഭാവക്കാരായ ഹിന്ദുക്കൾ അതേറ്റെടുത്തു ആദിത്യനാഥിനെ കുറ്റപ്പെടുത്തുകയും ചെയ്തു.
അന്ന് ആരും ചോദിക്കാതിരുന്ന ചില കാര്യങ്ങൾ ഉണ്ടായിരുന്നു. 69 മുസ്ലീം കുടുംബങ്ങളുള്ള ദാദ്രി ഗ്രാമത്തിൽ, ഈ ഇഖ്ലാഖ് എന്ന ഒരേ ഒരു മുസ്ലീമിന്റെ വീടുമാത്രം “ഹിന്ദു വർഗ്ഗീയ വാദികൾ” ആക്രമിക്കാൻ ഉണ്ടായ കാരണം എന്തായിരുന്നു? അവിടെയാണ് ഗോമാംസ വിഷയം ഉദിക്കുന്നത്. അവിടത്തെ ക്ഷേത്രത്തിലെ ഒരു പശുവിനെ ആരോ മോഷ്ടിച്ചു എന്നറിഞ്ഞ ഗ്രാമത്തിലെ ചില ഹിന്ദു യുവാക്കൾ അതിനെക്കുറിച്ചു അന്വേഷിക്കാൻ ഇഖ്ലാഖിന്റെ വീട്ടിൽ എത്തുന്നു. അവരുടെ ചോദ്യം ചെയ്യലിനെ ഇഖ്ലാഖും മകനും പ്രതിരോധിക്കാൻ ശ്രമിച്ചതിനെത്തുടർന്ന്, അവരിലൊരാൾ കയ്യിൽ കിട്ടിയ ഇഷ്ടിക എടുത്തു ഇഖ്ലാഖിനെ ഇടിക്കുന്നു. തലയിൽ ഇഷ്ടികകൊണ്ടുള്ള അടിയേറ്റ ഇഖ്ലാഖ് മരിക്കുന്നു.
ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം, ഹിന്ദു വർഗ്ഗീയവാദികൾ കൂടെ കൊണ്ടു നടക്കാറുണ്ട് എന്നു പറയുന്ന ലാത്തികൊണ്ടോ, ത്രിശൂലം കൊണ്ടോ, വാളുകൊണ്ടോ ഒന്നും അല്ലായിരുന്നു ഇഖ്ലാഖ് കൊല്ലപ്പെട്ടത്. അതായത് അന്വേഷിക്കാൻ ചെന്നവർ ഇഖ്ലാഖിനെ കൊല്ലണം എന്നു മുൻകൂട്ടി തീരുമാനിച്ച് ആയുധങ്ങളുമായി പോകുകയല്ലായിരുന്നു. അവിടെ നടന്ന കശപിശയിൽ അയാൾ കൊല്ലപ്പെടുകയായിരുന്നു.
ഒരാളുടെ വീട്ടിൽ കയറിക്കിച്ചെന്നു ആക്രമണസ്വഭാവത്തോടെയുള്ള ബഹളം ഉണ്ടാക്കുകയും അതിൽ വീട്ടുടമസ്ഥൻ മനപ്പൂർവം ആയോ അല്ലാതെയോ കൊല്ലപ്പെടുകയും ആയിരുന്നു. അങ്ങനെ ഇരിക്കെ അതിനു ഒരു വർഗ്ഗീയ മുഖം നൽകി ഹൈന്ദവ സംഘടനകളെയും അതിലൂടെ മോദി സർക്കാരിനെയും ആക്രമിച്ചു പ്രതിരോധത്തിൽ ആക്കേണ്ടത് ആരുടെ ആവശ്യമായിരുന്നു?
ഒരു സാധാരണ കുറ്റകൃത്യമായി കാണേണ്ട ആ കൊലപാതകത്തിന് വർഗ്ഗീയ പരിവേഷം നൽകി ആ പ്രചാരണത്തിന് വേണ്ടത്ര ശക്തി കൊടുക്കാൻ അല്ലേ, കുറ്റം ചെയ്തു എന്നു സംശയിക്കുന്നവരെ അറസ്റ്റു ചെയ്യുന്നതിന് മുൻപേ തന്നെ അവിടെ കണ്ടത് ഗോമാംസം അല്ലായിരുന്നു, ആട്ടിറച്ചി ആയിരുന്നു എന്നു വെറും ഒരു മൃഗഡോക്ടറെക്കൊണ്ട് സാക്ഷ്യപ്പെടുത്താൻ വ്യഗ്രത കാണിച്ചത്?
ഗോവധ നിരോധനനിയമം പ്രാബല്യത്തിലുള്ള ഒരു സംസ്ഥാനമാണ് ഉത്തർപ്രദേശ്. അവിടെ പശുവിനെ കൊല്ലുന്നതു ക്രിമിനൽ കുറ്റമാണ്. ഇതറിഞ്ഞുകൊണ്ടു, ഇഖ്ലാഖ് ഒരു പശുവിനെ, അതും ഒരു ക്ഷേത്രത്തിലെ വളർത്തു പശുവിനെ കൊന്നു എന്നു ജനങ്ങൾ അറിഞ്ഞാൽ “ഇരവാദ”ത്തിനു വേണ്ടത്ര തീവ്രത ലഭിക്കില്ല എന്നു കരുതിയതുകൊണ്ടായിരുന്നു അതു ഗോമാംസമല്ല, ആട്ടിറച്ചി ആയിരുന്നു എന്നു സ്ഥാപിക്കാൻ ഇത്ര തിരക്കു കാണിച്ചത്. പിന്നീട് സിഎഫ്എസ്എല്ലിലെ ഫോറൻസിക് വിദഗ്ദ്ധർ അതു ഗോമാംസം തന്നെ ആയിരുന്നു എന്നു സാക്ഷ്യപ്പെടുത്തിയതില്‍ നിന്നു ഈ സത്യം വ്യക്തമായിരിക്കുകയാണ്.
2002 ൽ ഗോധ്ര സ്റ്റേഷനിൽ നടന്ന തീവണ്ടി കത്തിക്കൽ അക്രമത്തിലും കപട മതേതരക്കാര്‍ ഇത്തരം ഒരു കളി കളിക്കുകയുണ്ടായി. ലാലുപ്രസാദ് യാദവ്, ബാനർജി കമ്മീഷനിലൂടെ, തീവണ്ടി ബോഗി ആരും പുറമെ നിന്നു കത്തിച്ചതല്ലായിരുന്നു, കര്‍സേവകരുടെ തന്നെ പണിയായിരുന്നു എന്നു സ്ഥാപിക്കാൻ ശ്രമിക്കുകയുണ്ടായി. ലക്ഷ്യം മറ്റൊന്നും ആയിരുന്നില്ല. “ഹിന്ദു വർഗ്ഗീയ വാദികൾ” ഗുജറാത്തു കലാപം നടത്തിയത് യാതൊരു പ്രകോപനവും ഇല്ലാതെ ആയിരുന്നു എന്നു സ്ഥാപിച്ചു മുസ്ലീം ഇരവാദത്തിനു ശക്തികൂട്ടുക എന്നത് തന്നെ.
ഇസ്രത് ജഹാൻ ഏറ്റുമുട്ടൽ കേസിൽ ചിദംബരം ഇന്റലിജന്‍സ് ബ്യൂറോ റിപ്പോർട്ട് തിരുത്തിയതിന്റെ പുറകിലും അതേ ഉദ്ദേശം തന്നെ ആയിരുന്നു. മുസ്ലീം ഇരവാദത്തിനു ശക്തി കൂട്ടുക. അങ്ങനെ ബിജെപിയെയും ഹൈന്ദവ സംഘടനകളെയും അപകീർത്തിപ്പെടുത്തുക.
കപട മതേതരക്കാര്‍ 2002 മുതൽ തുടർന്നുകൊണ്ടിരിക്കുന്ന ഹിന്ദുവിരുദ്ധ പ്രചാരണങ്ങളുടെ ഓരോ അദ്ധ്യായങ്ങൾ ആയിരുന്നു, ഗോധ്രയും ഇസ്രത് ജഹാനും ദാദ്രിയും എല്ലാം. തങ്ങളുടെ ഈ മുസ്ലീം ഇരവാദ പ്രചാരണങ്ങളാണ് രാജ്യത്തു ജിഹാദി തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ട പിൻബലം നൽകുന്നത് എന്ന സത്യം ഇനിയെങ്കിലും ഇവിടത്തെ സ്വയം പ്രഖ്യാപിത മതേതരന്മാരും ബുദ്ധിജീവികളും മനസ്സിലാക്കുമോ? അവരുടെ ഇത്തരത്തിലുള്ള മുസ്ലീം ഇരവാദത്തിന്റെ by -product ആണ് സാകിർ നായക്കിനെപ്പോലുള്ളവർ എന്ന തിരിച്ചറിവ് എപ്പോഴെങ്കിലും അവർക്കുണ്ടാകുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: