ലോകാരംഭം മുതൽ സനാതന ധർമ്മ വാദികൾ നടത്തി വരുന്ന ലോകത്തിലെ ഏറ്റവും കൂടുതൽ ജനങ്ങൾ ഒത്തുച്ചേരുന്ന മഹാഉത്സവമായ മഹാകുംഭമേളയ്ക്കെതിരെ ചുവന്ന ജിഹാദി-പാതിരി കൂട്ടുകെട്ട് പ്രവർത്തനം തുടങ്ങി. കഴിഞ്ഞ സിംഹസ്ത കുംഭമേളയ്ക്കിടെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഇന്ത്യാവിരുദ്ധ സിന്‍ഡിക്കേറ്റ് നേതൃത്വത്തിൽ കുംഭമേളയിൽ പങ്കെടുക്കുന്ന സ്ത്രീ-പുരുഷ അനുപാതം, പങ്കെടുക്കുന്നവരുടെ ജാതിയമായിട്ടുള്ള കണക്കുകൾ, നാഗസന്യാസിമാരുടെ സ്നാനo എന്നിവയെക്കുറിച്ച് വിശദമായ പഠനം നടത്തുകയുണ്ടായി.
കുംഭമേളയുടെ കാലഘട്ടങ്ങളിൽ ആ പ്രദേശങ്ങളിൽ നടക്കുന്ന ക്രിമിനല്‍ ആക്റ്റിവിറ്റികള്‍ എല്ലാം തന്നെ ജാതീയ വേർതിരിവുള്ള പരസ്പര സംഘട്ടനങ്ങളാക്കി മാറ്റുന്നു. ആ പ്രദേശത്ത് ലോകത്ത് വിവിധ ഭാഗത്തു നിന്നും എത്തുന്ന തീർത്ഥാടകരും സന്യാസിശേഷ്ഠൻമാരും തദ്ദേശവാസികളുടെ സ്വകാര്യതയേയും അവകാശങ്ങളേയും ഹനിക്കുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്യുന്നു.
ഇതുകൂടാതെ ലോകം അടക്കിവാഴാൻ ആഗ്രഹിക്കുന്ന കമ്യൂണിസ്റ്റു ചൈനയുടെ വ്യാളിമുഖവും കുഭമേളയ്ക്ക് എതിരെ തിരിയുന്നു. ലോകത്തിലെ ഭാരത വിരുദ്ധ പ്രർത്തനത്തിന് ചുക്കാൻ പിടിക്കുന്ന ചൈനീസ് ചാരസംഘടനയിലെ ബുദ്ധിജീവികൾ കുംഭമേള കാലഘട്ടങ്ങളിൽ ആ പ്രദേശങ്ങളിൽ എത്ര ശതമാനം മദ്യം വിറ്റുപോകുന്നു, സ്ത്രീ പീഡനങ്ങൾ നടക്കുന്നുണ്ടോ, എന്തിനധികം കുംഭമേള നടക്കുന്ന ജില്ലയിൽ എത്ര കോണ്ടം വിറ്റുപോകുന്നു എന്ന കണക്കു പോലും വിശദമായി ശേഖരിക്കുന്നു. ഇതിൽ നിന്നും മനസിലാക്കേണ്ടത് അഗോള തലത്തിൽ മനുഷ്യാവകാശ ലംഘനം, ലൈംഗിക ചൂഷണം, മലിനീകരണം, വംശീയ യഥാസ്ഥിതികത്വം എന്നീ പോർമുഖങ്ങൾ തുറന്നു കൊണ്ട് കോടിക്കണക്കിന് ഡോളറുകൾ ചെലവാക്കി വിവിധ തലത്തിൽ കുംഭമേള ഐതിഹത്തെയും സനാതന ധർമ്മത്തേയും നശിപ്പിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
കൂടാതെ ആഗോള ഖിലാഫത്ത് സ്വപനം കാണുന്ന, ഭരതത്തെ കുർസ്ഥാൻ ആക്കുമെന്ന് പരസ്യമായി പ്രസ്ഥാപിച്ച ഐ.എസ് പോലുള്ള സംഘടനങ്ങൾ ലോകത്തിലെ കാഫിറുകളുടെ ഏറ്റവും വലിയ പൂജയായ ഒത്തുച്ചേരലിനെ ഏതു നികൃഷ്ടമായ രീതിയിലും തകർക്കുക എന്നത് ജിഹാദായി കാണുന്നു. ഇവരിൽ നിന്ന് എന്‍ജിയോകൾ മുഖേന പണം പറ്റിക്കൊണ്ട് ഇടതുപക്ഷ തീവ്രവാദികളും മതേതര ബുദ്ധിജീവികളും ജിഹാദി മാധ്യമങ്ങളും വ്യാപകമായിട്ടുള്ള കുപ്രചാരണങ്ങളാണ് നടത്തുന്നത്. കുംഭമേളയ്ക്കെതിരെ സോഷ്യൽ മീഡിയയിലും വിഷ്യൽ മീഡിയയിലും വ്യാപകമായി അക്രമണം നടത്താൻ ഭാരതത്തിലെ പ്രബലമായ ചില സെകുലറിസ്റ്റ് രാഷ്ട്രീയ പാർട്ടികളുടെ ശക്തമായ പിന്തുണയും ഇതിനായി ലഭ്യമാകുന്നുണ്ട്.
ഇതിനിടയിൽ പതിമൂന്നോളം പ്രധാന അഖാഡകളുടെയും ശങ്കരാചാര്യൻമാരുടെയും മഹാമണ്ഡലേശ്വരന്മാരുടയും നേതൃത്വത്തിൽ ഗൗരവകരമായ ചർച്ച നടന്നു എന്നാണറിയാൻ കഴിഞ്ഞത്. അതിൽ ത്രികാലജ്ഞാനികളായ നിർവാണി അഖാഡയുടെയും ജുന അഖാഡയുടെയും മഠാധിപതികൾ ഭാരതഘണ്ഡത്തിൽ കുംഭമേള നിരോധിച്ച സമയത്ത് ആയിരകണക്കിന് സന്യാസിമാർ ജീവത്യാഗം ചെയ്തും നൂറുകണക്കിന് സന്യാസിമാർ ജീവഛവമാകുകയും ചെയ്തിട്ടും കുംഭമേള മുടക്കാതെ നടത്തിയ ചരിത്രമാണുള്ളതെന്ന് ഓര്‍മപ്പെടുത്തുന്നു.
ആധുനിക യുഗത്തിൽ ലോകത്തു നടക്കുന്ന അഭിനവ കുരുക്ഷേത്രയുദ്ധത്തിൽ സനാതന ധർമ്മം രക്ഷിക്കുവാൻ വേണ്ടി പുറത്തുപറയാൻ കഴിയാത്ത ചില പദ്ധതികൾ ആസൂത്രണം ചെയ്തുവെന്നാണ് അറിയാൻ കഴിഞ്ഞത്.
ദശനാമി സമ്പ്രദായത്തിൽപ്പെട്ട 13 അഖാഡകളും നാലു ശങ്കരാചാര്യ മഠങ്ങളും അഖോരിഗണങ്ങളും നാഗ ബാബമാരും ഉൾപ്പെടെ 10 ലക്ഷം ‘സാധു സന്ത് മഹന്ത്’ സന്യാസിഗണങ്ങളാണ് ഭാരതത്തിൽ ഉള്ളത്. ധർമ്മം രക്ഷിക്കുവാനും ഭാരത പുനർ സൃഷ്ടിക്കും 10 ലക്ഷത്തോളം വരുന്ന ഈ സന്യാസിമാരും അവരുടെ എണ്ണിയാലടങ്ങാത്ത ശിഷ്യഗണങ്ങളും ഇറങ്ങുമ്പോൾ ലോകത്തിലും ഭാരതത്തിലും എന്തെല്ലാം മാറ്റങ്ങൾ സംഭവിക്കാം. എല്ലാം കാത്തിരുന്ന് കാണാം.
ശംഭോ മഹാദേവ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: