ബ്രഹ്മാവില്‍നിന്ന് വരംലഭിച്ചതോടെ ദശമുഖന് വളരെവലുതായി. സര്‍വവും തന്റെ അധീനതയിലാക്കുവാന്‍ കിണഞ്ഞു ശ്രമിച്ചു. അങ്ങനെ നവഗ്രഹങ്ങളേയും വെറുതെവിട്ടില്ല. വരുതിയില്‍ നിറുത്തുവാനായി തുടര്‍ന്നുള്ള ശ്രമം. സിംഹാസനത്തില്‍ കയറുവാനുള്ള പടിക്കെട്ടിനു പകരം നവഗ്രഹങ്ങളെ ശരിക്കും ഉപയോഗിച്ചു. ഗ്രഹങ്ങളെയെല്ലാം കമഴ്ത്തിക്കിടത്തി. അവരുടെ മുതുകില്‍ ചവുട്ടിയാണ് ലങ്കേശ്വരന്‍ സിംഹാസനത്തിലേയ്ക്ക് കയറിയിരുന്നത്.
ഇങ്ങനെ കാലങ്ങലള് പിന്നിട്ടു. അപ്രതീക്ഷിതമായിട്ടാണ് ത്രിലോക സഞ്ചാരിയായ നാരദര് അവിടെയ്ക്കെത്തിയത്. രാവണനെ വേണ്ടവിധത്തില്‍ വിനയപൂര്‍വം നമിച്ചു. അല്ലാ എന്താണിത് ഇത്രയും പ്രതാപ ശാലികളായ ഗ്രഹങ്ങളുടെ മുതുകില്‍ ചവിട്ടുകയോ അത്കഷ്ടം തന്നെയല്ലേ? നാരദരുടെ അഭിപ്രായംകേട്ടപ്പോള് രാവണന് പൊട്ടിച്ചിരിച്ചു. ഇതല്ലാതെ പിന്നെ ഞാന്എന്തുചെയ്യണം നാരദരെ? ഇതുതന്നെ അവസരമെന്നുകരുതി ദശമുഖന്നോട് നാരദന് പറഞ്ഞു. അല്ല രാവണാ ഇങ്ങനെ ചെയ്യുന്നന്നത് മഹാപാപമല്ലേ? ഇതൊന്നും മഹാവീരനായഅങ്ങയുടെ പദവിക്കുചേര്ന്നതല്ല. അതിനാല്‍ ഒരുകാര്യചെയ്യൂ ഇവരെയെല്ലാം മലര്ത്തിക്കിടത്തുന്നതാണ് നല്ലത്. ഇത്രയുംകേട്ടപ്പോള് നവഗ്രഹങ്ങള്‍ അന്തംവിട്ടു. രാവണന് എന്തായാലും നാരദമുനിയുടെ അഭിപ്രായത്തെ അംഗീകരിക്കുകതന്നെചെയ്തു. നവഗ്രഹങ്ങളെ മുഴുവന്‍ മലര്ത്തിക്കിടത്തിയാട്ടാവാം ഇനിമുതല്‍ സിംഹാസനത്തില്‍ നിന്ന് കയറുകയും ഇറങ്ങുകയും ചെയ്യുക. എന്നുതീര്‍ച്ചപ്പെടുത്തി.
രാവണന് ഒട്ടും താമസിച്ചില്ല. തന്റെ മുന്നിലുള്ള നവഗ്രഹങ്ങളോട് മലര്ന്നുകിടക്കുവാന് ആജ്ഞാപിച്ചു. അവസാന പടിയായികിടന്നിരുന്നത് ശനി(കലി)ഗ്രഹമാണ്. രാവണന്റെ ആജ്ഞ അംഗീകരിച്ച ഗ്രഹങ്ങളെ ചവുട്ടിക്കൊണ്ട് സിംഹാസനത്തില്‍ നിന്നിറങ്ങവെയാണ് ശനീശ്വരന്റെ നെഞ്ചില്‍ പാദം വച്ചത്. അപ്പോള്‍ത്തന്നെ രാവണനെ ശനി കാലില്പിടിച്ചുകയറുകയായിരുന്നു. അവിടെ വച്ചുതുടങ്ങി രാവണന് കഷ്ടകാലം. അധികംവൈകിയില്ല. അടുത്തനിമിഷം തന്നെ അത്യന്തം വിരൂപിയായി അലറിക്കരഞ്ഞുകൊണ്ട് സഹോദരി ശൂര്‍പ്പണഖ വരുന്ന വിവരം അറിഞ്ഞത്. അങ്ങനെയാണ് അയോദ്ധ്യയില്‍ പിറന്ന രാമനുമായുള്ള ഏറ്റുമുട്ടലിന് ലങ്കേശ്വരന്‍ കളമൊരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: