ന്യൂദല്‍ഹി: ബ്രഹ്മപുത്രയുടെ പോഷക നദിയായ ഷിയാബുക്കുവിന് കുറുകെ നിര്‍മ്മിക്കുന്ന അണക്കെട്ടിനെ ന്യായീകരിച്ച് ചൈന. ഒഴുക്ക് തടസ്സപ്പെടുത്തി നിര്‍മ്മിക്കുന്ന അണക്കെട്ട് ഭാരതത്തിലൂടെ ഒഴുകുന്ന ബ്രഹ്മപുത്രയുടെ ജലലഭ്യത കുറക്കില്ലെന്നും ദോഷകരമായി ബാധിക്കില്ലെന്നുമാണ് ചൈനയുടെ വാദം.
ഷിയാബുക്കുവിലെ വാര്‍ഷിക ജലലഭ്യതയുടെ 0.02 ശതമാനം മാത്രമാണ് ജലസംഭരണിയുടെ ശേഷിയെന്നും നദി പൂര്‍ണമായും ചൈനയിലാണെന്നും വിദേശകാര്യമന്ത്രാലയം പിടിഐക്ക് നല്കിയ പ്രതികരണത്തില്‍ ചൂണ്ടിക്കാട്ടി.
പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ പുന:പരിശോധിക്കാന്‍ ഭാരതം ആലോചിക്കുന്ന ഘട്ടത്തിലാണ് ചൈന തടയണ പദ്ധതി പ്രഖ്യാപിച്ചത്. ഇത് ഭാരതത്തെ ദോഷകരമായി ബാധിക്കുമെന്ന് ആശങ്കയുയര്‍ന്നിട്ടുണ്ട്. വിഷയം ചൈനയുമായി ചര്‍ച്ച ചെയ്യുമെന്ന് ഭാരതം പ്രതികരിച്ചു. ഇത്തരം പദ്ധതികള്‍ ആരംഭിക്കുമ്പോള്‍ നദിയുമായി ബന്ധപ്പെട്ട ഭാരതത്തിന്റെ താത്പര്യങ്ങളും സംരക്ഷിക്കണമെന്ന് ചൈനയെ അറിയിച്ചതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: