ന്യൂദൽഹി: വിവാദ മദ്യ വ്യവസായി വിജയ് മല്യയ്ക്കെതിരെ രണ്ട് ജാമ്യമില്ലാ വാറണ്ടുകൾ കൂടി. ദൽഹി കോടതിയാണ് മല്യയ്ക്കെതിരെ വാറണ്ടുകൾ പുറപ്പെടുവിച്ചിരിക്കുന്നത്.
ഫോറിൻ എക്സ്ചേഞ്ച് റെഗുലേഷൻ ആക്റ്റ് ലംഘനത്തിന്റെ പേരിലാണ് വിജയ് മല്യയ്ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തേക്ക് മടങ്ങി വരാൻ മല്യ തയ്യാറല്ലെന്നാണ് ഇതിനോടകം തന്നെ വ്യക്തമാകുന്നതെന്ന് കോടതി വിലയിരുത്തി. പാസ്പോർട്ട് മരവിപ്പിച്ചിരിക്കുന്നതിനാലാണ് ഭാരതത്തിലേക്ക് മടങ്ങാൻ സാധിക്കാത്തതെന്ന മല്യയുടെ നിലപാടിനേയും കോടതി വിമർശിച്ചു.
ദൽഹി ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായുള്ള സാമ്പത്തിക ഇടപാട് കേസിലാണ് വിജയ് മല്യയ്ക്കെതിരായ രണ്ടാമത്തെ ജാമ്യമില്ല വാറണ്ട് ദൽഹി കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: