വാരണാസി : വാരണാസിയില്‍ നോട്ട് നിരോധനം മൂലം മകളുടെ വിവാഹം പ്രതിസന്ധിയിലായ തുന്നല്‍ക്കാരന്റെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രക്ഷകനായി. വിവാഹത്തിനാവശ്യമായ കാശ് കണ്ടെത്താന്‍ കഴിയാതെ വന്ന കുടുംബത്തിന് 20,000 രൂപ പ്രധാനമന്ത്രി നൽകി. ജിതേന്ദ്ര സാഹു എന്ന തുന്നല്‍ക്കാരന്റെ കുടുംബത്തിനാണ് മോദി രക്ഷകനായത്.
നോട്ട് നിരോധനത്തിനു പിന്നാലെ ജിതേന്ദ്ര സാഹുവിന് ജോലി നഷ്ടമായി. ഇതോടെയാണ് മകളുടെ വിവാഹം പ്രതിസന്ധിയിലായത്. മകളുടെ വിവാഹത്തിനായി കുറച്ച് തുക കരുതിയിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തിലൂടെ ഇത് ഉപയോഗിക്കാന്‍ കഴിയാതെയായി.
തുടര്‍ന്ന് ഇവർ പ്രധാനമന്ത്രിക്ക് തങ്ങളുടെ അവസ്ഥ വിവരിച്ച് കൊണ്ട് കത്തയക്കുകയായിരുന്നു. പിന്നീട് 9 ദിവസങ്ങൾക്ക് ശേഷം ചില പ്രാദേശിക ഉദ്യോഗസ്ഥര്‍ ഇവരെ തേടിയെത്തി. അതിനു ശേഷം 20,000 രൂപ ഇവര്‍ക്ക് കൈമാറി. ജിതേന്ദ്ര സാഹുവും മകളും അയച്ച കത്ത് വായിച്ച ശേഷം പ്രധാനമന്ത്രി നല്കിയ പണമാണിതെന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: