മുംബൈ: മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ നിന്നും രണ്ടു കോടി വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. നവ്രതന് ഗൊലച്ച എന്നയാളിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ നവ്രതന് ഗൊലച്ചയെ റിമാന്‍ഡ് ചെയ്തു.
വിദേശത്ത് കാണപ്പെടുന്ന അടയാളങ്ങളോടു കൂടിയ 7.3 കിലോഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. ഇയാളില്‍നിന്ന് 2000 രൂപയുടെ പുതിയ നോട്ടുകളും പിടികൂടി. 350 നോട്ടുകളാണ് പിടിയിലായ ആളുടെ ബാഗില്‍നിന്നു കണ്ടെടുത്തത്.
ഛത്തിസ്ഗഡിലെ ദുര്ഗില്നിന്നു വാങ്ങിയ സ്വര്‍ണം മുംബൈയിലെ സാവേരി മാര്ക്കറ്റിലേക്കുള്ളതായിരുന്നെന്നു പിടിയിലായ ആള് കസ്റ്റംസിനു മൊഴി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: