കൊച്ചി:ഹൈക്കമാന്റുമായുള്ള ചര്‍ച്ചയ്ക്കായി ഉമ്മന്‍ചാണ്ടി ഇന്ന് ദില്ലിക്ക് പോകും. നാളെ എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തും. വൈകിട്ട് അഞ്ച് മണിക്കാണ് കൂടിക്കാഴ്ച.
ഡി.സി.സി പുനഃസംഘടനയില്‍ എ ഗ്രൂപ്പിന് അര്‍ഹമായ പ്രാതിനിധ്യം കിട്ടാത്തതില്‍ പ്രതിഷേധിച്ച് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി വിട്ട് നിന്നിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് കൂടിയേ തീരു എന്ന ആവശ്യം അദ്ദേഹം കൂടിക്കാഴ്ചയില്‍ ഉന്നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: