ന്യൂദല്‍ഹി: ദല്‍ഹി തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങള്‍ക്കു പകരം പഴയ രീതിയില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്ന ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളി.
അടുത്ത മാസം 22നാണ് തെരഞ്ഞെടുപ്പ്. ബാലറ്റ് ഏര്‍പ്പെടുത്താന്‍ ഇനി സമയമില്ല. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ എസ്കെ ശ്രീവാസ്തവ പറഞ്ഞു. മാത്രമല്ല ഇതിന് ദല്‍ഹി സര്‍ക്കാര്‍ ആദ്യം നിയമം ദേദഗതി ചെയ്യണം. ഈ നടപടിക്കും സമയം വേണം.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്.
ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളില്‍ കൃത്രിമം കാണിക്കാന്‍ തീരെ സാധ്യതയുമില്ല. അദ്ദേഹം പറഞ്ഞു. ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി ചീഫ് സെക്രട്ടറി എംഎം മൂര്‍ത്തി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തിയച്ചിരുന്നു. കേജ്രിവാളിന്റെ നിര്‍ദ്ദേശപ്രകാരമുള്ള കത്തിന് മറുപടിയായിട്ടാണ് തത്ക്കാലം അത് സാധ്യമല്ലെന്ന് കമ്മീഷന് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: