കോട്ടയം: 2010 ജനുവരി 1 മുതല്‍ നടപ്പാക്കിത്തുടങ്ങിയ ആസിയാന്‍ വ്യാപാര കരാറിന്റെ പ്രത്യാഘാതങ്ങളാണ് കാര്‍ഷിക നാണ്യവില തകര്‍ച്ചയ്ക്ക് കാരണമായതെന്ന് ഇന്‍ഫാം. 2009 ഓഗസ്റ്റ് 13ന് യുപിഎ സര്‍ക്കരാണ് കരാറില്‍ ഒപ്പുവച്ചത്. 2019 ഓടുകൂടി മലേഷ്യ, തായ്ലന്റ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് നികുതിരഹിത പ്രകൃതിദത്ത റബര്‍ ഇറക്കുമതി നടപ്പിലാകുമ്പോള്‍ ആഭ്യന്തര റബര്‍ വിപണി വീണ്ടും കടുത്ത പ്രതിസന്ധിയിലാകും.
ലോകത്തിലെ 82 ശതമാനവും സ്വാഭാവിക റബറുല്പാദിപ്പിക്കുന്നത് ആസിയാന്‍ രാജ്യങ്ങളിലാണ്. ഇതിനോടകം ആസിയാന്‍ കരാര്‍പ്രകാരം വിവിധ റബറുല്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ പരിപൂര്‍ണ്ണമായും എടുത്തുകളഞ്ഞു. കൂടാതെ പ്രകൃതിദത്ത റബറിന്റെ ഇറക്കുമതിച്ചുങ്കം ലോകവ്യാപാരസംഘടന അംഗീകരിച്ച 25 ശതമാനത്തില്‍ നിന്ന് കുറയ്ക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുമുണ്ട്. ഇത് തകര്‍ച്ച നേരിടുന്ന റബര്‍മേഖലയ്ക്ക് ഇരുട്ടടിയാണ്.
കാര്ഷികോല്പന്നങ്ങളുടെ നികുതിരഹിതവും നിയന്ത്രണവുമില്ലാത്ത ഇറക്കുമതി ശക്തമായത് ആഭ്യന്തര കാര്‍ഷികമേഖലയെ തകര്‍ക്കും.
ആസിയാന്‍ കരാര്‍പ്രകാരം 2017 ജനുവരി 1 മുതല്‍ ഒട്ടേറെ ഉല്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം എടുത്തുകളഞ്ഞു. കുരുമുളക്, തേയില, കാപ്പി എന്നീ വിളകളുടെ ഇറക്കുമതിച്ചുങ്കം വെട്ടിക്കുറച്ച് 2019മുതല്‍ ചുങ്കമില്ലാത്ത ഇറക്കുമതിക്ക് കമ്പോളം തുറന്നുകൊടുത്തിരിക്കുന്നു. ഇത് ആഭ്യന്തരവിപണിയില്‍ വന്വിലയിടിവിന് ഇടയാക്കും. പാമോയിലിന്റെ നികുതിരഹിത ഇറക്കുമതി കുതിക്കുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് നാളികേര കര്‍ഷകരാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: