മാവേലിക്കര: ഏ.ആര്. രാജരാജവര്‍മ്മ സ്മാരക സമിതി, നരേന്ദ്രപ്രസാദ് സ്മാരക പഠന കേന്ദ്രം എന്നീ സാംസകാരിക കേന്ദ്രങ്ങളുടെ ഭരണ സമിതി അംഗങ്ങളുടെ പട്ടിക സംബന്ധിച്ച് സിപിഎമ്മില്‍ എതിര്‍പ്പ്. പാര്‍ട്ടിയുടെ ഏരിയ, ജില്ലാ നേതൃത്വങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് അംഗങ്ങളെ നിശ്ചയിച്ചത്. ഇക്കാര്യത്തില്‍ ഏരിയ കമ്മറ്റി അംഗങ്ങള്‍ കടുത്ത വിയോജിപ്പ് അറിയിച്ചു.
നരേന്ദ്രപ്രസാദ് സ്മാരക പഠന കേന്ദ്രത്തിന്റെ പ്രസിഡന്റായി നാടകകൃത്ത് ഫ്രാന്‍സിസ് ടി മാവേലിക്കരയും സെക്രട്ടറിയായി അഡ്വ. റൂബിരാജിനെയുമാണ് നിശ്ചയിച്ചത്. ഫ്രാന്‍സിസ് ടി. മാവേലിക്കരയെ നിശ്ചയിച്ചതില്‍ എതിര്‍പ്പ് കുറവാണെങ്കിലും റൂബിരാജിനെ നിശ്ചയിച്ചതില്‍ വലിയ എതിര്‍പ്പാണ് ഉയര്‍ന്നിരിക്കുന്നത്. സമീപകാലത്ത് സ്വന്തം കക്ഷിയെ കേസില്‍ കബിളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ആരോപണ വിധയേനാണ് റൂബിരാജ്. ഈ കേസില്‍ കഴിഞ്ഞ ആഴ്ചയാണ് ജാമ്യം എടുത്തത്.
റൂബിരാജിനെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതു പോലും സിപിഎം മാവേലിക്കര ഏരിയ കമ്മറ്റിക്ക് എതിര്‍പ്പായിരുന്നു. ജില്ലാ സെക്രട്ടറി അടക്കമുള്ളവരും ഏരിയ കമ്മറ്റിയുടെ തീരുമാനത്തോട് അനുകൂലമായിരുന്നു. എന്നാല്‍ പട്ടിക വന്നപ്പോള്‍ എല്ലാവരെയും ഞെട്ടിച്ച് റൂബിരാജ് സമിതി സെക്രട്ടറിയായി. സംസ്ഥാന സമിതി എം.എ.ബേബിയുടെ താല്പരൃമാണ് ഇതിന്റെ പിന്നിലെന്നും സൂചനയുണ്ട്.
ഇതു സംബന്ധിച്ച് ഏരിയ സെക്രട്ടറിയോടും ജില്ലാ സെക്രട്ടറിയോടും പരാതി പറഞ്ഞവരോട് ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നായിരുന്നു മറുപടി.അടുത്ത ദിവസം പുറത്തുവരുന്ന ഏ.ആര്. സ്മാരക സമിതി പട്ടികയെക്കുറിച്ചും അതൃപ്തിയുണ്ട്. ഇത് കൂടുതല്‍ ചര്‍ച്ചയിലേക്ക് നയിക്കാതെ പട്ടിക പുറത്തിറങ്ങിയ ശേഷം ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താനാണ് ഇപ്പോള്‍ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയ ശേഷം മാവേലിക്കര ഏരിയ കമ്മറ്റിയെ നോക്കുകുത്തിയാക്കി ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ പല തീരുമാനങ്ങളും കൈക്കൊള്ളുന്നതായാണ് ആക്ഷേപം. മാവേലിക്കര എസ്ഐയെ മാറ്റണമെന്ന് നാലുമാസം മുന്‍പ് ഏരിയ കമ്മറ്റി ഒറ്റക്കെട്ടായി ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. അതും നടന്നില്ല.
യുഡിഎഫ് ഭരണസമിതി നയിച്ച താലൂക്ക് സഹകരണ ബാങ്ക് അഴിമതിയിലെ അന്വേഷണ
കാര്യത്തിലും ഏരിയ കമ്മറ്റിയുടെ അഭിപ്രായങ്ങള്‍ക്ക് യാതൊരു വിലയും ജില്ലാ നേതൃത്വം നല്‍കിയില്ല. ഇതിനെതിരെ ജില്ലാക്കമ്മറ്റിയില്‍ ഏരിയ സെക്രട്ടറി രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് സിപിഎം മുഖം രക്ഷിക്കല്‍ സമരങ്ങള്‍ നടത്തിയത്. ബിജെപി സമരം ശക്തമാക്കിയതിനെ തുടര്‍ന്നാണ് ഭരണസമിതി പിരിച്ചു വിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: