തിരുവനന്തപുരം: മണിപ്പൂരിലെ പ്രത്യേക സൈനിക അധികാരം (അഫ്സ്പ) പിൻവലിക്കുന്നതിനുള്ള പോരാട്ടങ്ങൾക്ക് കേരളത്തിന്റെ സഹായം തേടുമെന്ന് ഇറോം ശർമിള. മുഖ്യമന്ത്രി പിണറായി വിജയനും ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദനും ആയി കൂടിക്കാഴ്ച നടത്താൻ തിരുവനന്തപുരത്ത് എത്തിയതാണ് ഇറോം ശർമിള.
കേരളത്തിലെ ഭരണാധികാരികളുടെ സഹായം തേടുകയാണ് ലക്ഷ്യം. തനിക്ക് വൻവരവേൽപ്പാണ് കേരളം നൽകിയതെന്നും ഇറോം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദനും ആയി കൂടിക്കാഴ്ച നടത്താൻ തിരുവനന്തപുരത്ത് എത്തിയതാണ് ഇറോം ശർമിള. മുഖ്യമന്ത്രിയുടെ ഒാഫീസിൽ വെച്ചാണ് പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: