ഭഗിനി നിവേദിതയെ കുറിച്ച് ആര്. ഹരി എഴുതിയ എവേക്ക് എവേക്ക് ഗ്രേറ്റ് ഇന്ത്യ എന്ന പുസ്തകത്തിന്റെ പ്രകാശനം ശാരദാ മിഷന് അഖിലേന്ത്യാ ഉപാധ്യക്ഷ അജയ് പ്രാണാ മാതാജി ശാരദാ മിഷന് തിരുവനന്തപുരം അധ്യക്ഷ ചേതനാ പ്രാണാ മാതാജിക്ക് നല്കി പ്രകാശനം ചെയ്യുന്നു
തിരുവനന്തപുരം: ഭഗിനി നിവേദിതയെക്കുറിച്ച് ആര്‍എസ്എസ് മുന്അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്.ഹരി എഴുതിയ ‘എവേക്ക് എവേക്ക് ഗ്രേറ്റ് ഇന്ത്യ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. തിരുവനന്തപുരം ശാരദാ മിഷന് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ശാരദാ മിഷന് അഖിലേന്ത്യാ അധ്യക്ഷ അജയ്പ്രാണാ മാതാജി മിഷന് തിരുവനന്തപുരം അദ്ധ്യക്ഷ ചേതനപ്രാണാ മാതാജിക്ക് നല്കി പ്രകാശനം ചെയ്തു. ഒ.രാജഗോപാല്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.
സ്ത്രീശക്തി എന്നത് സ്വന്തം ജീവിതത്തിലൂടെ ഭഗിനി നിവേദിത പ്രാവര്‍ത്തികമാക്കിയെന്ന് ഒ.രാജഗോപാല്‍ പറഞ്ഞു. സ്ത്രീ ശക്തിസ്വരൂപിണി എന്നാണ് ഭാരതീയ സങ്കല്‍പ്പം. എന്നാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. സ്ത്രീശക്തി കൂടുതല്‍ ഫലവത്താക്കാന്‍ ഭഗിനി നിവേദിതയുടെ പ്രവര്‍ത്തനങ്ങളും ആശയങ്ങളും സംബന്ധിച്ച് വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കണമെന്നും രാജഗോപാല്‍ പറഞ്ഞു.
മഹാരാജാസ് കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. ശശിധരന് അധ്യക്ഷത വഹിച്ചു. പ്രസാധകരായ ശ്രീലക്ഷ്മീഭായി ധര്‍മ്മ പ്രകാശന് മാനേജിംഗ് ട്രസ്റ്റി എം.മോഹന്‍, അയ്യപ്പന്‍പിള്ള, വേണുഗോപാല്‍, അശ്വതി ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: