നിങ്ങള്‍ വീട്ടിലെ ഭക്ഷണമാണോ കഴിക്കുന്നത്? ടിവി കാണുമ്പോള്‍ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാറുണ്ടോ? എങ്കില്‍ ഉറപ്പിച്ചോളൂ നിങ്ങള്‍ക്ക് പൊണ്ണത്തടി ഉണ്ടാവില്ല. പറയുന്നത്, അമേരിക്കയിലെ ഓഹിയോ സര്‍വ്വകലാശാലയിലെ ഗവേഷകരാണ്. 12,842 പേരില്‍ നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍.
ടിവി കാണുമ്പോള്‍ ഭക്ഷണം കഴിക്കാത്തവരില്‍ പൊണ്ണത്തടി കുറഞ്ഞിരിക്കുന്നതായാണ് ഗവേഷകരുടെ നിരീക്ഷണം. അതുപോലെ തന്നെ ഹോട്ടല്‍ ഭക്ഷണം ഒഴിവാക്കി വീട്ടില്‍ തന്നെ ഭക്ഷണം പാകം ചെയ്തു കഴിക്കുന്നവരിലും അമിതവണ്ണത്തിന്റെ പ്രശ്നങ്ങളില്ല. ”നിങ്ങള്‍ എത്ര ഭക്ഷണം കഴിക്കുന്നു എന്നതിലല്ല കാര്യം, ഭക്ഷണവേളയില്‍ നിങ്ങളെന്തു ചെയ്യുന്നു എന്നതാണ്”- ഗവേഷകനായ റേച്ചല്‍ ട്യൂമിന് പറയുന്നു.
അതുകൊണ്ട്, തടി കുറയ്ക്കാന്‍ വഴികള്‍ തേടുന്നവര്‍ രണ്ടു കാര്യങ്ങള്‍ തീര്‍ച്ചയായും ഉറപ്പു വരുത്തുക- ഒന്ന് ഭക്ഷണം സ്വയം ഉണ്ടാക്കുക, പിന്നെ ഭക്ഷണം ടിവിക്കു മുന്നിലാക്കാതിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: