ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി കാര്യഗൗരവമില്ലാത്ത നേതാവാണെന്നു ഗോവയിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ വിശ്വജിത്ത് റാണെ. രാഹുല്‍ ഗാന്ധി പാര്‍ട്ടിയെ നയിക്കുകയാണെങ്കില്‍ 2019 ല്‍ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 20 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കുന്ന കാര്യത്തില്‍ രാഹുലിന് യാതൊരു ഗൗരവവുമില്ല. പാര്‍ട്ടിയെ നയിക്കുവാന്‍ രാഹുല്‍ പ്രാപ്തനല്ലെന്നും കാര്യങ്ങള്‍ ഗൗരവമായി എടുക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമാണെന്നും റാണെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: