പഴയ യുപിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദിവസങ്ങള്‍കൊണ്ട് മാറ്റിയെടുത്തു കൊണ്ടിരിക്കുമ്പോള്‍ പഴയ സ്ഥാനത്തേക്കു പകരമാകുകയാണോ കേരളം. കുറ്റവാളികളുടെ തലസ്ഥാനമായിരുന്ന യുപിയില്‍ പല പോലീസുകാരും എണ്ണം പറഞ്ഞ കുറ്റവാളികള്‍ തന്നെയായിരുന്നു. അവരുടെ ചെയ്തികള്‍ പറഞ്ഞാല്‍ തീരില്ല. ക്രിമിനലുകള്‍ ആകാനുള്ള സംവിധാനമാണോ പോലീസ് എന്നുപോലും സംശയിച്ചിരുന്നു. അതിനെ പതിറ്റാണ്ടുകളായി ആരും ചോദ്യം ചെയ്തിരുന്നില്ല. ആ പോലീസിനേയും സര്‍ക്കാര്‍ ജീവനക്കാരേയുമാണ് യോഗി മാറ്റിക്കൊണ്ടിരിക്കുന്നത്.
എന്നാല്‍ കേരളത്തിന്റെ ചില പോലീസ് ചെയ്തികള്‍ കാണുമ്പോള്‍ പഴയ യുപി പോലീസ് ആകുകയാണെന്നു തോന്നിയാല്‍ സംശയിക്കാനാവില്ല. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കു നേരെ ഉണ്ടായ പോലീസ് ക്രൂരത ഇതല്ലാതെ മറ്റെന്താണ് സൂചിപ്പിക്കുന്നത്. ഐ.ജി മനോജ് എബ്രഹാം മുഖ്യമന്ത്രിക്കു നല്കിയ റിപ്പോര്‍ട്ടും പോലീസിനെ അനുകൂലിച്ചുള്ളതാണ്.
അടുത്തകാലത്ത് വിവാദ നായകനായി മാറിയ ഇദ്ദേഹത്തിനു ചിലപ്പോള്‍ പോലീസിനെ പിണക്കാതെ നോക്കണമായിരിക്കാം. പക്ഷേ നാടിനെ മുഴുവന്‍ ശത്രുവാക്കിയ ഇങ്ങനെയൊരു പ്രശ്നത്തില്‍ ഇത്തരം ഒരു റിപ്പോര്‍ട്ടില്‍ പോലീസിനെ അനുകൂലിക്കേണ്ട ആളാണോ മുഖ്യമന്ത്രി.
പോലീസിനു ക്ളീന്‍ ചിറ്റ് നല്കി ജനവിരുദ്ധനാകേണ്ടി വന്ന മുഖ്യമന്ത്രിക്ക് അതിന്റെ ഫലം ഭാവിയില്‍ അനുഭവിക്കേണ്ടി വന്നേക്കാം. അമ്മയെ തല്ലിയാലും പക്ഷം പിടിക്കുന്ന സിപിഎം കടുത്ത സിപിഎംകാരായ മഹിജയോടും കുടുംബത്തോടും ഇത്രക്രൂരമായി പെരുമാറിയതെന്തിനെന്നു മനസിലാകുന്നില്ല.
ജിഷ്ണു കേസില്‍ ഒളിവിലായിരുന്ന പ്രതികളില്‍ ഒരാളായ ശക്തിവേലിനെ എത്ര പെട്ടെന്നാണ് ഇപ്പോള്‍ അറസ്റ്റു ചെയ്തത്. എന്തുകൊണ്ട് ഈ ഊര്‍ജസ്വലത നേരത്തെ കാട്ടിയില്ല. ഇനിയും പ്രതികളുണ്ട് പിടിക്കാന്‍. താമസിക്കാതെ പിടിക്കുമായിരിക്കും. പക്ഷേ ഇത്രയും നാള് താമസിച്ചതെന്തിനായിരുന്നു എന്ന ചോദ്യം ബാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: