എം ബി ബി എസ്/ ബി ഡി എസ് പ്രവേശനത്തിനുള്ള
ഏകീകൃത പ്രവേശന പരീക്ഷയായ നീറ്റ് 2017 ന്റെ അഡ്മിറ്റ് കാര്‍ഡ് ഏപ്രില്‍ 22 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.
http://cbseneet.nic.in
- കേരള സര്‍വ്വകലാശാലയുടെ വിവിധ വകുപ്പുകള്‍ ഇക്കൊല്ലം നടത്തുന്ന എംഎസ്സി, എംഎ, എല്‍എല്‍എം, എംഎഡ്, എംകോം, എംഎല്‍ഐഎസ്സി/എംഎസ്ഡബ്ല്യു, എംസിജെ കോഴ്സുകൡലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷ മെയ് 21-26 വരെ തീയതികളില്‍ തിരുവനന്തപുരം, എറണാകുളം കേന്ദ്രങ്ങളില്‍ നടക്കും. ഇതില്‍ പങ്കെടുക്കാനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഏപ്രില്‍ 21വരെ. www.admissions.keral-auniverstiy.ac.in.
- ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളേജ്, ബാര്‍ട്ടണ്‍ഹില്‍ തിരുവനന്തപുരം ജൂണില്‍ ആരംഭിക്കുന്ന അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഓട്ടോമോട്ടീവ് മെക്കാട്രോണിക്സ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ മെയ് 5 വരെ. മെയ് 20 ന് എന്‍ട്രന്‍സ് പരീക്ഷ നടത്തിയാണ് സെലക്ഷന്. www.gecbh.ac.in.
- ഹൈദരാബാദ് സര്‍വ്വകലാശാലയുടെ ഇക്കൊല്ലത്തെ പഞ്ചവത്സര ഇന്റിഗ്രേറ്റഡ്, പിജി, എംടെക്, എംഫില്‍, പിച്ച്ഡി കോഴ്സുകൡലേക്കുള്ള ഓള് ഇന്ത്യ എന്‍ട്രന്‍സ് എക്സാമിനേഷന് ജൂണ്‍ ഒന്നുമുതല്‍ അഞ്ചുവരെ. ഇതില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ മെയ് 5 വരെ. www.uohyd.ac.in.
- ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സ് ജൂലായില്‍ ആരംഭിക്കുന്ന ഇന്റിഗ്രേറ്റഡ് എംടെക്, പിഎച്ച്ഡി (ടെക്), പിഎച്ച്ഡി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ഏപ്രില്‍ 24 വരെ. www.iiap.res.in.
- മൈസൂരിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ ഇക്കൊല്ലം നടത്തുന്ന ബിഎസ്സി എഡ്, ബിഎ എഡ്, എംഎസ്സ് എഡ്, ഇന്റിഗ്രേറ്റഡ് ബിഎഡ്-എംഎഡ് കോഴ്സുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ഇപ്പോള്‍. www.ne-aricee.kar.nic.in, www.riemysore.ac.in.
- ഡറാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിംഗ് നടത്തുന്ന എംടെക്, എംഎസ്സി, പിജ ഡിപ്ലോമ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ഏപ്രില്‍ 30 വരെ. www.iirs.gov.in.
- പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ റഗുലര്‍ എംഎ, എംഎസ്സി, എംകോം, എംസിഎ, എംടെക്, എംബിഎ, എംഎല്‍ഐഎസ്, എംഎഡ്, എംപിഎഡ്, എംഎസ്ഡബ്ല്യു, എംപിഎ (തിയറ്റര്‍ ആര്‍ട്സ്), എല്‍എല്‍എം, പഞ്ചവത്സര ഇന്റിഗ്രേറ്റഡ് പിജി, ഡോക്ടറല്‍ പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ മെയ് 3 വരെ. എന്‍ട്രന്‍സ് പരീക്ഷകള്‍ മെയ് 26, 27, 28 തീയതികളില്‍.
www.pondiuniedu.in.
- കേന്ദ്രസര്‍ക്കാരിന് കീഴിലെ സ്വാമി വിവേകാനന്ദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിലേറ്റഷന് ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് കട്ടക്ക്; നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കോമോട്ടര്‍ ഡിസ്എബിലിറ്റീസ്, കൊല്‍ക്കത്ത; നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപവര്‍മെന്റ് ഓഫ് പേഴ്സണ്‍സ് വിത്ത് മള്‍ട്ടിപ്പിള്‍ ഡിസ്എബിലിറ്റീസ് ചെന്നൈ എന്നീ സ്ഥാപനങ്ങള്‍ ഇക്കൊല്ലം നടത്തുന്ന ബിപിടി, ബിപിഒ, ബിഒടി കോഴ്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ ജൂലായ് 2 ന് ദേശീയതലത്തില്‍. ഇതില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ മെയ് 26 വരെ. എംപിടി, എംഒടി, എംപിഒ കോഴ്സുകളുടെ പിജി എന്‍ട്രന്‍സ് ടെസ്റ്റിനും ഇതോടൊപ്പം അപേക്ഷിക്കാം. www.svnrtar.nic.in
- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കാലിക്കറ്റ് ഇക്കൊല്ലം നടത്തുന്ന എംടെക് എംബെഡഡ് സിസ്റ്റംസ്, ഇലക്ട്രോണിക് ഡിസൈന്‍ ടെക്നോളജി കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ജൂണ്‍ 2 വരെ. http://nielit.gov.in/calicut.
പ്രതികരിക്കാൻ ഇവിടെ എഴുതുക: