ഐഐഎമ്മിന്റെ ഭരണചക്രം തിരിക്കാന്‍ ഇനി വളയിട്ട കൈകളും. 51-കാരിയായ നീലു രോഹ് മേത്രയ്ക്കാണ് ഈ അഭിമാന നേട്ടം. ഹിമാചല്‍ പ്രദേശിലെ സിര്‍മൗര്‍ ഐഐഎമ്മിന്റെ ഡയറക്ടര്‍ ബോര്‍ഡംഗമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണവര്. ഇന്ത്യയില്‍ ഐഐഎമ്മുകളിലെ തലപ്പത്തെ ആദ്യത്തെ വനിതാ സാന്നിദ്ധ്യം.
ഐഐഎമ്മില്‍ ആദ്യമായാണ് ഒരു വനിതയെത്തുന്നതെങ്കിലും രാജ്യത്തെ അഞ്ച് എന്ഐടികളുടെ അധികാരസ്ഥാനത്ത വനിതകളുണ്ട്. കുമുദ് ശ്രീനിവാസന്(എന്‍ ഐടി, ട്രിച്ചി),വനിത നാരായണന്(സുരത്കല്‍), അരുണ ജയന്തി(കോഴിക്കോട് എന്‍ഐടി), വസന്ത രാമസ്വാമി(റൂര്‍ക്കേല), ജയ പന്വാല്ക്കര്(സൂറത്ത്) എന്നിവരാണവര്‍.
ജമ്മു സര്‍വ്വകലാശാലയിലെ നീണ്ട 28 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് നീലു ഐഐഎമ്മിലേക്കെത്തുന്നത്. വെറുമൊരു അധ്യാപികയെന്ന നിലയില്‍ മാത്രമൊതുങ്ങുന്നതായിരുന്നില്ല അവരുടെ സേവനം; ജമ്മു സര്‍വ്വകലാശാലയെ ഒരു സാംസ്കാരിക ഗവേഷണ കേന്ദ്രമായി ഉയര്‍ത്തുന്നതില്‍ അവര്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കൂടാതെ ജമ്മു സര്‍വ്വകലാശാലയുടെ കീഴിലുളള ഖത്വ, ബില്ലവാര്‍ കോളജുകളുടെ പ്രിന്‍സിപ്പല്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്.
ഖത്വ കോളജിന്റെ ചുമതല വഹിക്കുന്ന വേളയില്‍ പുതിയ പദ്ധതികള്‍ കാമ്പസില്‍ അവതരിപ്പിക്കാന്‍ പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്”, നീലു പറയുന്നു. ”അവിടെ നിന്നും ഒരുപാട് കാര്യങ്ങള്‍ എനിക്കു പഠിക്കാനായി. സിര്‍മൗറില്‍ പ്രവര്‍ത്തിക്കാന്‍ അതെനിക്ക് ഊര്‍ജമേകും”, അവര്‍ കൂട്ടിച്ചേര്‍ത്തു.
ലിംഗസമത്വത്തിനായി ഒരു ചുവടുകൂടി
സിര്‍മൗര്‍ ഐഐഎമ്മിന്റെ ഭരണസമിതിയിലേക്ക് ഒരു വനിതയെ എത്തിച്ചതിനു പിന്നില്‍ സ്മൃതി ഇറാനിയുടെ തീരുമാനമാണ് എടുത്തു പറയേണ്ടത്. സ്മൃതി മാനവവിഭവശേഷി വകുപ്പു മന്ത്രിയായിരുന്ന സമയത്താണ് ഗവണ്മെന്റിന്റെ നിയന്ത്രണത്തിലുളള എഞ്ചിനീയറിംഗ/മാനേജ്മെന്റ് സ്കൂളുകളിലും കോളജുകളിലും ഭരണതലപ്പത്ത് ലിംഗനീതി ഉറപ്പു വരുത്തുന്നതിനുളള നീക്കങ്ങള്‍ നടത്തിയത്. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ രോഹ് മേത്രയുടെ ഐഐഎമ്മിലേക്കുളള പ്രവേശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: