തലയോലപ്പറമ്പ് : നഴ്സിംഗ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി. തലയോലപ്പറമ്പ് ഗവ. ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സിംഗ് സ്കൂളിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി തൊടുപുഴ പുളിമൂട്ടില്‍ ഷാജിയുടെ മകള്‍ ശ്രീക്കുട്ടിയാണ് മരിച്ചത്.
ഹോസ്റ്റല്‍ അധികൃതരുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഷവറിന്റെ പൈപ്പില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.ബന്ധുക്കളുടെ ആരോപണം വിശദമായി പരിശോധിക്കുമെന്ന് തലയോലപ്പറമ്പ് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: