ഉദുമ: ബേക്കല്‍ ടൂറിസവുമായി ബന്ധപ്പെട്ടു നിര്‍മിച്ച സാംസ്കാരിക കേന്ദ്രം ഉദ്ഘാടനം കാത്തുകഴിയുന്നു. നിര്‍മാണം പൂര്‍ത്തിയായി രണ്ട് മാസം പിന്നിട്ടിട്ടും ഇതു തുറന്നുകൊടുക്കാന്‍ നടപടി ആരംഭിച്ചിട്ടില്ല.
ബേക്കല്‍ പെരിയാട്ടടുക്കം റോഡില്‍ തച്ചങ്ങാട് ഗവ.ഹൈസ്കൂളിനോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ സ്ഥലത്താണു ബിആര്‍ഡിസിയുടെ നേതൃത്വത്തില്‍ സാംസ്കാരിക കേന്ദ്രം സ്ഥാപിച്ചത്. ടൗണിനോടു ചേര്‍ന്നുള്ള 90 സെന്റ് സ്ഥലത്തു നാലു കോടി രൂപ ചെലവിട്ടാണ് ഇതു നിര്‍മിച്ചത്. ടൂറിസം വകുപ്പിനാണു പദ്ധതിയുടെ നടത്തിപ്പു ചുമതല.
ബേക്കല്‍ കോട്ടയിലെത്തുന്ന സഞ്ചാരികളെ ലക്ഷ്യമിട്ടാണു സാംസ്കാരിക കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. നാടിന്റെ സാംസ്കാരിക പൈതൃകം പുറംലോകത്തെ അറിയിക്കുകയാണു ലക്ഷ്യം. സാംസ്കാരിക മ്യൂസിയം കേന്ദ്രത്തിലെ പ്രധാന ആകര്‍ഷണം. കൂടാതെ 500 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, വിശാലമായ ലൈബ്രറി, ഓപ്പണ്‍ എയര്‍ തിയറ്റര്‍, ചെറു സ്റ്റാളുകള്‍ എന്നിവയുമുണ്ടാകും. വിശാലമായ പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഇലക്ട്രിഫിക്കേഷന് പ്രവര്‍ത്തികള്‍ മാത്രമാണ് പൂര്‍ത്തിയാവാനുള്ളത്. വൈദ്യുതി ലഭ്യമാക്കാനായി പ്രത്യേകം ട്രാന്‍ഫോര്‍മര്‍ സ്ഥാപിക്കേണ്ടതുണ്ട്. സാംസ്കാരിക കേന്ദ്രത്തിന്റെ നടത്തിപ്പിനെ കുറിച്ച് വ്യക്തത ആയിട്ടില്ല. ഉദ്ഘാടനത്തിന് ശേഷം സ്വാകാര്യ ഏജന്‍സിക്ക് നല്‍കാനാണ് നീക്കം.
കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. വര്‍ഷം ഒന്ന് പിന്നിട്ടിപ്പോഴും രണ്ട് മാസംകൊണ്ട് പ്രവര്‍ത്തികള്‍ പൂര്‍ത്തികരിക്കാനാകുമെന്നാണ് ബിആര്‍ഡിസി അധികൃതര്‍ ഇപ്പോള്‍ പറയുന്നത്. സന്ധ്യമയങ്ങിയാല്‍ ഇവിടം തെരുവുനായ്ക്കളുടെ കേന്ദ്രമായി മാറിയെന്നും നാട്ടുകാര്‍ പറയുന്നു. പദ്ധതി ഉടന്‍ നാടിനു സമര്‍പ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: