കൊഴിഞ്ഞാമ്പാറ: കഴിഞ്ഞ ഒരു മാസമായി കുടിവെള്ളത്തിനായി നെട്ടൊട്ടമോടുന്ന പൊല്‍പ്പുള്ളി പഞ്ചായത്തിലെ ചെറിയ പൂത്തംപുള്ളി, മൂച്ചിക്കാട് ഭാഗത്തെ ജനങ്ങള്‍ ബിജെപിയുടെ നേതൃത്വത്തില്‍ പൊല്‍പ്പുള്ളി പഞ്ചായത്ത് ഉപരോധിച്ചു.
ഇതേ ആവശ്യമുന്നയിച്ച് ഒമ്പതിന നാട്ടുകാര്‍ നടത്തിയ സമരത്തില്‍ രണ്ടു ദിവസത്തിനകം പ്രശ്നത്തിന് പരിഹാരം കാണുമെന്ന് പഞ്ചായത്ത് സെക്രട്ടറി സമരക്കാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.
ഒരാഴ്ച കാലമായിട്ടും ഒരു പരിഹാരവും കാണത്തതിനാലാണ് ബിജെപി പ്രവര്‍ത്തകര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത്.സ്ത്രീകള്‍ ഉള്‍പ്പെടെ നൂറോളംപേര്‍ കാലത്ത് പത്തരയോടു കൂടി പഞ്ചായത്ത് കവാടത്തിനു മുന്നില്‍ കുത്തിയിരുന്ന് ഉപരോധിക്കുകയായിരുന്നു.
പന്ത്രണ്ട് മണിയോടു കൂടി സ്ഥലത്തെത്തിയ ചിറ്റൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ഹംസ, ചിറ്റൂര്‍ എസ്.ഐ കെ.പി.മിഥുന് എന്നിവരുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്.ജയന്തി, സെക്രട്ടറി എ.വൈ.നൗഷാദ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. കുഞ്ഞുണ്ണി എന്നിവര്‍ ബി.ജെ.പി നേതാക്കന്മാരായ എ.കെ.ഓമനക്കുട്ടന്, കെ.ശ്രീകുമാര്‍, എ കെ മോഹന്‍ദാസ്, വി, രമേഷ്, കെ.ആര്.ദാമോധരന് സി.പ്രസാദ്, കലാധരന്‍ തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയില്‍ വൈകുന്നേരത്തിനകം കുടിവെള്ളമെത്തിക്കാമെന്ന് ഉറപ്പു നല്‍കുകയും തുടര്‍ന്ന് ഉച്ചക്ക് ഒരു മണിയോടു കൂടി ഉപരോധരം അവസാനിപ്പിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: