കാഞ്ഞങ്ങാട്: റാങ്ക് ലിസ്റ്റ് പുറത്തിറക്കിയിട്ടും നിയമനം നടത്താത്തതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടിയേറ്റ് ഉപരോധത്തിനൊരുങ്ങുന്നു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലാണ് ജില്ലയില്‍ നിയമനം നടത്താത്തത്.
ജനുവരി 31 നാണ് റാങ്ക് ലിസ്റ്റ്് പുറത്തിറക്കിയത്. 2000 പേര് പ്രവേശന പരീക്ഷ എഴുതി അതില്‍ നിന്ന് തെരെഞ്ഞെടുത്ത 1000 പേരെ ഫിസിക്കല്‍ ടെസ്റ്റ് നടത്തിയാണ് 333 പേരുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്.
മറ്റ് ജില്ലകളില്‍ പരീശീലനം ആരംഭിച്ചു കഴിഞ്ഞെങ്കിലും കാസര്‍കോട് ജില്ലയില്‍ ഇതു വരെയായി ഒരു ഒഴിവ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ജില്ലയില്‍ 29 തസ്തിക മാത്രമാണ് നിലവിലുള്ളത്. മറ്റ് ജില്ലകളിലാകട്ടെ 200 ഓളം തസ്തികയുണ്ട്. ജില്ലയുടെ വിസ്തൃതി അനുസരിച്ച് 150 ഓളം തസ്തികളെങ്കിലും ഉണ്ടാകേണ്ടതുണ്ടെന്ന് റാങ്ക് ഹോള്‍ഡര്‍ പറയുന്നു. പലവട്ടം പരാതി നല്‍കിയിട്ടും നിയമനത്തിന് നടപടി ആരംഭിക്കാത്തതിനെതിരെയാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്താന്‍ ഇവര്‍ ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: