എസ്എസ്എല്‍സി പരീക്ഷ വിജയിച്ച് ഉപരിപഠന യോഗ്യത നേടിയവര്‍ക്ക് ഹയര്‍സെക്കന്‍ഡറി തലത്തില്‍ തൊഴിലധിഷ്ഠിത, സാങ്കേതിക കോഴ്സുകള്‍ പഠിക്കാവുന്നതാണ്. ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള 15 ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും വിഎച്ച്എസ്ഇ ഡയറക്ടറേറ്റിന് കീഴിലുള്ള വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും ഒന്നാം വര്‍ഷ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. തൊഴിലധിഷ്ഠിത, സാങ്കേതിക വിഷയങ്ങളില്‍ പഠന-പരിശീലനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഈ പാഠ്യപദ്ധതികള്‍ വിജയിക്കുന്നവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി/പ്ലസ്ടുവിന് തത്തുല്യമായ സര്‍ട്ടിഫിക്കറ്റാണ് ലഭിക്കുക.
ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ 15 ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. ഫിസിക്കല്‍ സയന്‍സ്, ഇന്റിഗ്രേറ്റഡ് സയന്‍സ് എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളാണ് ഈ കോഴ്സിലുള്ളത്.
ഓരോ ഗ്രൂപ്പിലും മൂന്ന് പാര്‍ട്ടുകള്‍ വീതമുണ്ട്. രണ്ട് ഗ്രൂപ്പുകാരും മൂന്ന് പാര്‍ട്ടുകളിലായി പഠിക്കേണ്ടത് മിക്കവാറുമെല്ലാം ഒരേ വിഷയങ്ങള്ന്നെയാണ്. എന്നാല്‍ പാര്‍ട്ട് മൂന്നില്‍ ഫിസിക്കല്‍ സയന്‍സ് ഗ്രൂപ്പുകാര്‍ക്ക് ഇലക്ട്രോണിക്സ് സിസ്റ്റംസ് (തിയറി ആന്റ് പ്രാക്ടിക്കല്‍) പഠിക്കേണ്ടിവരുമ്പോള്‍ ഇന്റിഗ്രേറ്റഡ് സയന്‍സ് ഗ്രൂപ്പുകാര്‍ക്ക് ബയോളജി (തിയറിയും പ്രാക്ടിക്കലും) ആണ് പഠിക്കേണ്ടത്. രണ്ടു ഗ്രൂപ്പുകാര്‍ക്കും പൊതുവായി പഠിക്കേണ്ട വിഷയങ്ങള്‍ ഇവയാണ്- പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ്, പാര്‍ട്ട് രണ്ട് കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ്ഐടി (തിയറി ആന്റ് പ്രാക്ടിക്കല്‍), പാര്‍ട്ട് മൂന്ന്-ഫിസിക്സ്, (തിയറി ആന്റ് പ്രാക്ടിക്കല്‍) മാത്തമാറ്റിക്സ് (തിയറി ആന്റ് പ്രാക്ടിക്കല്‍), കെമിസ്ട്രി (തിയറി ആന്റ് പ്രാക്ടിക്കല്‍), മാത്തമാറ്റിക്സ്.
അപേക്ഷകര്‍ക്ക് പ്രായം 1.6.2017 ല്‍ 20 വയസ് തികയാന്‍ പാടില്ല. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക്22 വയസുവരെയാകാം. പ്രവേശനം ആഗ്രഹിക്കുന്ന ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അപേക്ഷനല്‍കണം. ഒന്നിലധികം ഗ്രൂപ്പുകൡലേക്ക് പരിഗണിക്കപ്പെടുന്നതിന് ഒറ്റ അപേക്ഷ മതി. അപേക്ഷാഫോമും വിശദവിവരങ്ങളുമടങ്ങിയ പ്രോസ്പെക്ടസും ംംം.ശവൃറ.മര.ശി എന്ന വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. രജിസ്ട്രേഷന് ഫീസ് 100 രൂപയാണ്. എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് 50 രൂപമതി. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലിന് ലഭിക്കേണ്ട അവസാനതീയതി 2017 മേയ് 30 വൈകിട്ട് മൂന്നുമണി. ഓരോ സ്കൂളിലും പ്രത്യേകം റാങ്ക്ലിസ്റ്റ് തയ്യാറാക്കി അഡ്മിഷന് നല്‍കുന്നതാണ്.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി
ഇഷ്ടപ്പെട്ട തൊഴില്‍മേഖലയില്‍ പരിശീലനം നേടാനും അതോടൊപ്പം പ്ലസ്ടുവിന് തത്തുല്യമായ യോഗ്യത നേടാനും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസത്തിലൂടെ സാധ്യമാവുന്നു. സംസ്ഥാനത്തെ 389 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഒന്നാംവര്‍ഷ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. ഏകജാലക സംവിധാനത്തിലൂടെയാണ് പ്രവേശനം.
നാല് ഗ്രൂപ്പുകളിലായി എട്ട് ബ്രാഞ്ചുകളില്‍ 35 വൊക്കേഷണല്‍ കോഴ്സുകള്‍ ലഭ്യമാണ്. ഓരോ ബാച്ചിലും 25 സീറ്റുകളാണുള്ളത്.ലഭ്യമായ തൊഴിലധിഷ്ഠിത കോഴ്സുകള്‍ ഇവയാണ്
- ഗ്രൂപ്പ് എ: എന്‍ജിനീയറിംഗ് ബ്രാഞ്ച്: അഗ്രോമെഷ്യനറി ആന്റ്പവര് എന്‍ജിനീയറിംഗ്, സിവില്‍ കണ്സ്കട്രക്ഷന് ടെക്നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഓട്ടോമൊബൈല്‍ ടെക്നോളജി, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് ടെക്നോളജി, ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍ ടെക്നോളജി, ഗ്രാഫിക് ഡിസൈന്‍ ആന്റ് പ്രിന്റിംഗ് ടെക്നോളജി, റെഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിംഗ്, പോളിമര്‍ ടെക്നോളജി, ടെക്സ്റ്റൈല്‍ ടെക്നോളജി.
- ഗ്രൂപ്പ് ബി- അഗ്രികള്‍ച്ചര്‍ ബ്രാഞ്ച്: അഗ്രികള്‍ച്ചര്‍- ക്രോപ്ഹെല്ത്ത് മാനേജ്മെന്റ്, അഗ്രികള്‍ച്ചര്‍ സയന്‍സ് ആന്റ് പ്രോസസിംഗ് ടെക്നോളജി, അഗ്രി. ബിസിനസ് ആന്റ് ഫാം സര്‍വ്വീസസ്.
- അലൈഡ് ഹെല്‍ത്ത് കെയര്‍: മെഡിക്കല്‍ ലാബോറട്ടറി ടെക്നോളജി, ഇ.സി.ജി ആന്റ് ഓഡിയോമെട്രിക് ടെക്നോളജി, ബേസിക് നേഴ്സിംഗ് ആന്റ് പാലിയേറ്റീവ് കെയര്‍, ഡന്റല്‍ ടെക്നോളജി, ബയോമെഡിക്കല്‍ എക്വിപ്മെന്റ് ടെക്നോളജി, ഫിസിയോതെറാപ്പി, ഫിസിക്കല്‍ എഡ്യൂക്കേഷന്‍.
- അനിമല്‍ ഹസ്ബന്‍ഡറി ബ്രാഞ്ച്: ലൈവസ്റ്റോക്ക് മാനേജ്മെന്റ്, ഡെയറി ടെക്നോളജി.
- ഫിഷറീസ് ബ്രഞ്ച്: മറൈന്‍ ഫിഷറീസ് ആന്റ് സീ ഫുഡ് പ്രോസസിംഗ്, അക്വാകള്‍ച്ചര്‍, മറൈന്‍ ടെക്നോളജി.
- ഹോം സയന്‍സ് ബ്രാഞ്ച്: കോസ്മെറ്റോളജി ആന്റ്ബ്യൂട്ടി തെറാപ്പി, ഫാഷന്‍ ആന്റ് അപ്പാരല്‍ ഡിസൈനിംഗ്, ക്രെഷ് ആന്റ് പ്രീസ്കൂള്‍ മാനേജ്മെന്റ്.
- ഗ്രൂപ്പ് സി ഹ്യൂമാനിറ്റീസ് ബ്രാഞ്ച്: ്രടാവല് ആന്റ് ടൂറിസം.
- ഗ്രൂപ്പ് ഡി ബിസിനസ് ആന്റ് കൊമേഴ്സ് ബ്രാഞ്ച്: അക്കൗണ്ടിംഗ് ആന്റ് ടാക്സേഷന്‍, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്റ്, ബാങ്കിംഗ് ആന്റ് ഇന്‍ഷ്വറന്‍സ് സര്‍വ്വീസസ്, മാര്‍ക്കറ്റിംഗ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, കമ്പ്യൂട്ടറൈസ്ഡ് ഓഫീസ് മാനേജ്മെന്റ്, ഫുഡ് ആന്റ് റസ്റ്റോറന്റ് മാനേജ്മെന്റ്.
എല്ലാ വൊക്കേഷണല്‍ കോഴ്സുകളുടെയും ദൈര്‍ഘ്യം 2 വര്‍ഷമാണ്. പഠനവിഷയങ്ങള്‍ മൂന്ന് പാര്‍ട്ടുകളിലായി ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇവയില്‍ ഒന്നും രണ്ടും പാര്‍ട്ടുകള്‍ എല്ലാ വിദ്യാര്‍ത്ഥികളും പഠിക്കേണ്ടതാണ്. എന്നാല്‍ താല്പര്യമുള്ളവര് മാത്രം പാര്‍ട്ട് മൂന്ന് (ഓപ്ഷണല്‍) തെരഞ്ഞെടുത്ത് പഠിച്ചാല്‍ മതി. ഓരോ പാര്‍ട്ടിലും പഠിക്കേണ്ട വിഷയങ്ങള്‍ ഇവയാണ്-
പാര്‍ട്ട് 1: ഇംഗ്ലീഷ്, എന്റര്‍പ്രണര്‍ഷിപ്പ്
ഡലവപ്മെന്റ്
പാര്‍ട്ട് 2: വൊക്കേഷണല്‍ വിഷയം
(തിയറി ആന്റ് പ്രാക്ടിക്കല്‍)
പാര്‍ട്ട് 3: ഗ്രൂപ്പ് എ- ഫിസിക്സ്, കെമിസ്ട്രി,
മാത്തമാറ്റിക്സ്
ഗ്രൂപ്പ് ബി- ഫിസിക്സ്, കെമിസ്ട്രി, ബയോളജി
ഗ്രൂപ്പ് സി- ഹിസ്റ്ററി, ജ്യോഗ്രഫി,
ഇക്കണോമിക്സ്
ഗ്രൂപ്പ് ഡി- ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, മാനേജ്മെന്റ്.
പാര്‍ട്ട് 3 ഓപ്ഷണല്‍ വിഷയങ്ങള്‍കൂടി പഠിച്ച് പരീക്ഷയില്‍ വിജയിക്കുന്നവരെയാണ് പ്ലസ്ടുവിന് തത്തുല്യമായി പരിഗണിക്കപ്പെടുക.
ഗ്രൂപ്പ് ‘ബി’യിലെ വൊക്കേഷണല്‍ വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഓപ്ഷണല്‍ വിഷയങ്ങള്‍ പഠിച്ച് മെഡിക്കല്‍ പ്രവേശനപരീക്ഷയെഴുതാം. അതുപോലെ മാത്തമാറ്റിക്സ് അടങ്ങിയ ഗ്രൂപ്പ് ബി ഓപ്ഷണല്‍ വിഷയങ്ങള്‍ കൂടി പഠിച്ചാല്‍ ഗ്രൂപ്പ് എ എന്‍ജിനീയറിംഗ് തെരഞ്ഞെടുക്കുന്നവര്‍ക്ക് എന്‍ജിനീയറിംഗ് പ്രേവശനപരീക്ഷയും എഴുതാവുന്നതാണ്. പഠനമാധ്യമം ഇംഗ്ലീഷാണെങ്കിലും പരീക്ഷകള്‍ മലയാളം, തമിഴ്, കന്നട ഭാഷകളിലും എഴുതാം.
ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷാഫോറം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും ലഭ്യമാണ്. അപേക്ഷാഫോമും േപ്രാസ്പെക്ടസും 25 രൂപക്ക് ലഭിക്കും. മെരിറ്റ് സീറ്റിലേക്കുള്ള പ്രവേശനത്തിന് ഏതെങ്കിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒറ്റ അപേക്ഷ നല്കിയാല് മതി. അപേക്ഷാഫോമില്‍ വവിധ സ്കൂളുകള്‍, വ്യത്യസ്ത കോഴ്സുകള്‍ എന്നിവ അഡ്മിഷന് ആഗ്രഹിക്കുന്ന മുന്‍ഗണനാക്രമത്തില്‍ രേഖപ്പെടുത്തണം. ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം.
മാനേജ്മെന്റ് സീറ്റുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ അതത് എയിഡഡ് സ്കൂളുകളില്‍നിന്നും ലഭിക്കുന്ന പ്രത്യേക ഫോറത്തില്‍ അപേക്ഷിക്കണം. വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.vhsca.kerala.gov.in -എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് അതിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ശ്രദ്ധയോടെവേണം അപേക്ഷകള്‍ പൂരിപ്പിച്ച് സമര്‍പ്പിക്കേണ്ടത്.
ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലവും ഫിസിക്കല്‍ സയന്‍സ്, ഇന്റിഗ്രേറ്റഡ് സയന്‍സ് ഗ്രൂപ്പുകളില്‍ ലഭ്യമായ സീറ്റുകളും സ്കൂളിന്റെ ഫോണ്‍നമ്പറും യഥാക്രമം ചുവടെ:
- കലൂര്‍, കൊച്ചി- 150, 100, 0484-2347132
- പുതുപ്പള്ളി, കോട്ടയം- 140, 90, 0481-2351485
- വാഴക്കാട്, മലപ്പുറം- 50, 50, 0483-2725215
- പീരീമേട്, ഇടുക്കി- 40, 40, 04869-233982
- വട്ടംകുളം, മലപ്പുറം- 90, 90, 0494-2681498
- മുട്ടം, തൊടുപുഴ- 140, 40, 0486-2255755
- മല്ലപ്പള്ളി, പത്തനംതിട്ട- 75, 45, 0469-2680574
- കപ്രാശ്ശേരി, നെടുമ്പാശ്ശേരി- 90, 40, 0484-2604116
- പെരിന്തല്‍മണ്ണ, മലപ്പുറം- 100, 50, 04933-225086
- അടൂര്‍, പത്തനംതിട്ട- 100, 50, 04734-224078
- വരടിയം, അവന്നൂര്‍, തൃശൂര്‍- 50, 50, 0487-2214773
- ആലുവ, എറണാകുളം- 100, -, 0484-2623573
- തിരുത്തിയാട്, കോഴിക്കോട്- 100, -, 0495-2721070
- മുട്ടട, തിരുവനന്തപുരം- 100, 50, 0471- 2543888
- ചേര്‍ത്തല, ആലപ്പുഴ- 100, 50, 0478-2552828
പ്രതികരിക്കാൻ ഇവിടെ എഴുതുക: