പട്ടാമ്പി: വി കെ .കടവിന് സമീപത്തെ കരിമ്പനക്കടവില്‍ രണ്ടാമതും അനുവദിച്ച ബീവറേജ് ഔട്ട് ലെറ്റ് അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് നിളയോരം റസിഡന്‍സ് അസോസിയേഷന്, കേരള മദ്യനിരോധന സമിതി പട്ടാമ്പി യൂണിറ്റ്, ആന്റീ കറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്റ് തുടങ്ങിയവ സംയുക്തമായി ഇന്ന് വി കെ കടവ് റോഡില്‍ മനുഷ്യച്ചങ്ങല തീര്‍ക്കും.
കഴിഞ്ഞ മാസം രണ്ടാം തിയ്യതിയാണ് കരിമ്പനക്കടവില്‍ ബീവറേജ് ഔട്ട് ലെറ്റ് തുടങ്ങിയത്.ഇതിനെതിരെ ജനങ്ങള്‍ സംഘടിച്ചതോടെ പിന്നീട് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയതിനെ തുടര്‍ന്ന് ഇത് താല്‍ക്കാലികമായി അടയ്ക്കുകയായിരുന്നു.പിന്നീട് നാല് ദിവസം മുമ്പ് വീണ്ടും ഇവിടെ ഔട്ട് ലെറ്റ് തുടങ്ങുകയായിരുന്നു. ഹൈക്കോടതിയുടെ അനുമതിയോടെയാണ് ഇത് വീണ്ടും തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: