പത്തനംതിട്ട: പള്ളിക്കലാറിനടത്തി ഘട്ടങ്ങളായി ഒഴിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ആര്.ഗിരിജ പറഞ്ഞു. പള്ളിക്കലാറിന്റെ നവീകരണവുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് അടൂര്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തി. ആറിന്റെ ശുചീകരണം 20ന് ആരംഭിക്കും. പള്ളിക്കലാറിന്റെ നവീകരണവുമായി ബന്ധപ്പെട്ട് തെങ്ങമത്ത് ഈ മാസം ആദ്യം ധനകാര്യ മന്ത്രി ഡോ. ടി.എം തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനകീയ കൂട്ടായ്മയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ശുചീകരണം.
ആറിലെ നീരൊഴുക്ക് തടയുന്ന രീതിയില്‍ മാലിന്യം കുന്നുകൂടിയിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, സര്‍വെയര്‍, എല്‍.എസ്.ജി.ഡി എന്‍ജിനിയര്‍, വി.ഇ.ഒ, വാര്‍ഡ് അംഗം എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത നിരീക്ഷണം നടത്തും. കുടുംബശ്രീ, എന്‍.ആര്.ഇ.ജി.എസ്, ക്ലബുകള്‍, രാഷ്ട്രീയ സംഘടനകള്‍, സാമൂഹ്യ സംഘടനകള്‍, മതസംഘടനകള്‍ എന്നിവരെ സഹകരിപ്പിച്ച് മാലിന്യ നിര്‍മാര്‍ജന പ്രവൃത്തികള്‍ നടത്തും. ഇതിനായി സ്ഥലം വിഭജിച്ച് നല്കാന് പഞ്ചായത്ത് പ്രസിഡന്റുമാരുടേയും നഗരസഭാ അധ്യക്ഷരുടേയും നേതൃത്വത്തില്‍ 16നകം യോഗം ചേരും. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് നല്‍കും. ശുചീകരണത്തിനു ശേഷം 23ന് തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി ആറിന്റെ തീരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. മഴക്കുഴി, തടയണ നിര്‍മാണത്തിന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ സഹായം ലഭിക്കും. പള്ളിക്കലാറിന്റെ കൈവഴികളിലേക്ക് മാലിന്യം ഒഴുക്കുന്ന എല്ലാവര്ക്കും 19നകം നോട്ടീസ് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: