ഹൃത്വിക്ക് റോഷന് നായകനായി പിതാവ് രാകേഷ് റോഷന് സംവിധാനം ചെയ്ത സുപ്പര്‍ ഹിറ്റായ ക്രിഷ് 1നും ക്രിഷ് 2വിനും ശേഷം ക്രിഷ് 3 ബോക്സ് ഓഫീസുകള്‍ തകര്‍ത്ത് ചരിത്രം സൃഷ്ടിക്കുന്നു.
നവംബര്‍ ഒന്നിന് റിലീസായ ക്രിഷ് 3 ഇതുവരെ 35.91 കോടി രൂപയാണ് കൊയ്തത്.
എക്കാലത്തേയും എറ്റവും വലിയ ഒറ്റ ദിവസ കളക്ഷനാണ് റെക്കോര്‍ഡോടെ ക്രിഷ് 3 സ്വന്തമാക്കിയിരിക്കുന്നതെന്ന് വാണിജ്യ വിദഗ്ധന്‍ തരന് ആദര്‍ഷ് ട്വീറ്റില്‍ രേഖപ്പെടുത്തി.
ആദ്യ ദിനം ക്രിഷ് 3 നേടിയത് 25.20 കോടി രൂപയാണ്. അവധി ദിനമല്ലാതിരുന്നിട്ട് കൂടിയാണ് ചിത്രം ഇത്രയുമധികം കളക്ഷന്‍ സ്വന്തമാക്കിയത്.
ക്രിഷ് 3 ചെന്നൈ എക്സ്പ്രസിന്റെ കളക്ഷനെ ഭേദിക്കുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: