സലിം അഹമ്മദ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി പലചരക്ക് കടക്കാരന്റെ വേഷത്തിലെത്തുന്നു. കുഞ്ഞനന്തന്റെ കടയെന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. അനുദിനം പെരുകുന്ന വിവാഹ മോചനത്തിന്റെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണിത്. കുഞ്ഞനന്തനും ഭാര്യ ചിത്തിരയും തമ്മിലുള്ള അഭിപ്രായ ഭിന്നതകളാണ് കഥയുടെ ആധാരം. മമ്മൂട്ടി ഈ ചിത്രത്തില്‍ കണ്ണൂര്‍ ശൈലിയിലാണ് സംസാരിക്കുന്നത്.
ആദ്യ ചിത്രമായ ആദാമിന്റെ മകന് അബുവിലൂടെ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ സലീം അഹമ്മദ് തന്നെയാണ് കുഞ്ഞനന്തന്റെ കടയ്ക്ക് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. നെയില ഉഷയാണ് നായിക. സലിം കുമാര്‍, ബാലചന്ദ്രമേനോന് , സിദ്ധിഖ്, യവനിക ഗോപാലകൃഷ്ണന്, മാസ്റ്റര്‍ നവനീത്, ബേബി എസ്തര് തുടങ്ങിയവര്‍ അഭിനയിക്കുന്നു.
ഓസ്കാര്‍ അവാര്‍ഡ് ജേതാവായ റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനര്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കിയത് എം.ജയചന്ദ്രന്. ക്യാമറ മധു അമ്പാട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: