ബാലു എന്ന ചെറുക്കന്റെയും റീത്ത എന്ന പെണ്ണിന്റെയും കണ്ടു മുട്ടലിന്റെയും അവരുടെ പ്രണയത്തിന്റെയും പ്രതികാരത്തി ന്റെയും ഒക്കെ കഥയാണ് പ്രദീപ് നായര്‍ തന്റെ പുതിയ സിനിമയിലൂടെ പറയുന്നത്. തികച്ചും യാദൃശ്ചികമായി കണ്ടുമുട്ടിയവരാണ് ബാലുവും റീത്തയും. ഐ.ടി മേഖല യിലുള്ള ഇവര്‍ അനുരാഗബദ്ധരായത് ആരുമാരും അറിഞ്ഞിരുന്നില്ല.
ഇരുവരും മനസ്സുകൊണ്ട് അടുത്തു. ഒരിക്കല്‍ ഒരു യാത്രയ്ക്കൊരുങ്ങി. അവള് തനിച്ചായിരുന്നില്ല. കുറെ സുഹൃത്തുക്കള്‍ക്കൊപ്പം. ആറു പേരടങ്ങിയ ആ സംഘത്തിലെ യാത്രയില്‍ പ്രണയപുഷ്പങ്ങള്‍ വാടിക്കരിഞ്ഞു. പ്രണയത്തിന്റെ പാതകള്‍ പ്രതികാരത്തിന്റെ വഴികളായി മാറിയത് പെട്ടെന്നാണ്.
ഒരിടം എന്ന ചിത്രത്തിന് ശേഷം പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന ‘ചെറുക്കനും പെണ്ണും’ എന്ന സിനിമ പ്രണയകഥ പറയുന്നു. ശ്രീജിത്ത് വിജയ് ആണ് ഈ ചിത്രത്തില്‍ നായകനാകുന്നത്. ദീപ്തി നമ്പ്യാരാണ് നായിക.
തിരക്കഥ: പ്രദീപ് നായര്‍- രാജേഷ് വര്‍മ്മ, ക്യാമറ – എം മനോജ്, സംഗീതം അരുണ്‍ സിദ്ധാര്‍ത്ഥ്. അപര്‍ണ്ണാ നായര്‍, അര്‍ച്ചന, പൊന്നമ്മ ബാബു, സുബലക്ഷി, റീനാ ബഷീര്‍, മിഥുന്, വിനയ് ഫോര്‍ട്ട്, ദിനേശ് പണിക്കര്‍, അനീഷ്യ, ലിഷോയ് തുടങ്ങിയ വര് അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: