നട്ടെല്ലിനെ ഇടത്തോട്ടും വലത്തോട്ടും തിരിക്കുന്നതിനുള്ള ഒരു അഭ്യാസമാണ് വക്രാസനം. ഇത് രണ്ട് വിധമുണ്ട്. ഈ യോഗം അഭ്യസിക്കുന്നതുമൂലം നട്ടെല്ലിന്റെ ഓരോ കണ്നികളും അയഞ്ഞു കിട്ടു. ഇതു മൂലം വിഷമം കൂടാതെ നിവരാനും കുനിയാനും തിരിയാനും ചെരിയാനുമെല്ലാം സാധിക്കുന്നു. പുറത്തെ മാംസപേശികള്‍ക്ക് ഉറപ്പും ബലവും അയവും ലഭിക്കുന്നതുകൊണ്ട് ഒരിയ്ക്കലും ഡിസ്ക് തെറ്റില്ല. നട്ടെല്ലിനോട് ബന്ധപ്പെട്ട ഒരു വൈഷമ്യവും ഉണ്ടാകുന്നതല്ല.
വക്രാസനം ഒന്ന്
ചെയ്യേണ്ട വിധം
1) കാല് രണ്ടും നേരെ മുന്‍പിലേക്ക് നീട്ടി നട്ടെല്ലു വളയാതെ ശരിക്ക് നിവര്‍ന്നിരിക്കുക.
2) വലത്ത് കാല്‍മുട്ട് മടക്കി, ഇടത്തെ കാല് മുട്ടിന്റെ ഇടത്തു വശത്തായി പാദം പതിച്ച് കുത്തി നിര്‍ത്തുക.
3) ഇടതു കൈ വലത്തേകാല്മുട്ടിന്റെ വലത്തു വശത്തേക്കെടുത്ത് നീട്ടി വലത്തുകാലിന്റെ പെരുവിരലില്‍ പിടിയിക്കുക. ഇത് സാധിക്കാത്തവര്‍ ഇടത്തെ കാല്‍മുട്ടിന് തൊട്ട് താഴെ വട്ടം പിടിയ്ക്കുക.
4) ഇനി വലത്തേ കൈയെടുത്ത് പുറകില്‍ കൂടി ചുറ്റിവന്ന് ഇടത്തേ തുടയില്‍ കമഴ്ത്തി വയ്ക്കുക. (ഇത് പ്രയാസമായി തോന്നുന്നവര്‍ വലത്തെ കൈ ആ വശത്തെ എളിയ്ക്ക് കൊടുത്ത് നിവര്‍ന്നിരിക്കുക)
5) ദീര്‍ഘമായി ശ്വാസം എടുത്ത് അല്പസമയം നിര്‍ത്തിയിട്ട്, സാവധാനം ശ്വാസം വിട്ടുകൊണ്ട്, അതേ ഇരിപ്പില്‍, അരയ്ക്കു മുകള്‍ ഭാഗം മുഴുവനും – പുറവും കഴുത്തും തോളും നെഞ്ചും തലയും കണ്ണും എല്ലാം വലത്തു ഭാഗത്തേയ്ക്ക് തിരികുക. കാലുകളുടെ സ്ഥാനത്തിന് ഇളക്കം വരുത്തരുത്.
6. ശ്വാസം മുഴുവന്‍ വിട്ടു തീര്‍ന്നാലും സ്വല്പസമയം അതേ നിലയില്‍ സ്ഥിതി ചെയ്തിട്ട്, സാവധാനം ശ്വാസം എടുത്തു കൊണ്ട് നേരെ വരിക. (അങ്ങനെ വലത്തോട്ട് തിരിയുമ്പോള്‍ നട്ടെല്ല് പിടിച്ച് പിരിക്കുന്നതുപോലെയുള്ള ഒരു അനുഭവം ഉണ്ടാവുന്നതാണ്)
7. വീണ്ടും ദീര്‍ഘമായി ശ്വാസം എടുക്കുക. അല്പം നിര്‍ത്തിയിട്ട് ആദ്യത്തെപ്പോലെ വലത്തോട്ട് പരമാവധി ശരീരത്തെ തിരിക്കുക.
ഇങ്ങനെ അഞ്ചു തവണ. ഇനി ഇതുപോലെ തന്നെ കൈകാലുകള്‍ മാറ്റി വച്ചും അഞ്ചു പ്രാവശ്യം ഇടത്തു ഭാഗത്തേക്കും നട്ടെല്ല് തിരിയ്ക്കുക.
വക്രാസനം രണ്ട്
ചെയ്യേണ്ട വിധം
1) കാലുകള്‍ നേരെ മുമ്പോട്ട് നീട്ടി നിവര്‍ന്നിരിക്കുക. പാദങ്ങള്‍ ഉപ്പൂറ്റികളില്‍ നിര്‍ത്തി കാല്‍വിരലുകള്‍ മുകളിലേയ്ക്കാക്കി പിടിക്കുക.
2) കൈകള്‍ മുട്ടു വളയ്ക്കാതെ ഉയര്‍ത്തി തോളിന്റെ നേരെ നീട്ടിപ്പിടിയ്ക്കുക. കൈപ്പത്തികള്‍ അടുത്തും അകന്നും പോകാതിരിയ്ക്കാന്‍ ശ്രദ്ധിക്കണം. ഉള്ളംകൈകള്‍ കമഴ്മ്മിരിക്കട്ടെ.
3) ദീര്‍ഘമായി ശ്വാസം എടുത്ത് രണ്ട് സെക്കന്‍ഡ് നിര്‍ത്തിയിട്ട് സാവധാനം ശ്വാസം വിട്ടുകോണ്ട് അരയ്ക്കു മുകള്‍ ഭാഗം മുഴുവന്‍ വലത്തോട്ട് തിരിക്കുക. കാലുകള്‍ സ്ഥാനത്ത് നിന്ന് മാറരുത്. നീട്ടിപ്പിടിച്ചിരിക്കുന്ന കാലുകള്‍ അതേവിധം തന്നെ വലത്തോട്ട് പൊയ്ക്കൊണ്ടിരിക്കണം. കണ്ണും കഴുത്തും തലയും തോളും എല്ലാം വലത്തോട്ട് ചെരിയണം.
4) ശ്വാസം വിട്ടു തീരുന്നതുവരെ പരമാവധി തിരിയുക. രണ്ട് സെക്കന്റ് ശ്വാസം പുറത്തു നിര്‍ത്തുക. അതിനു ശേഷം സാവധാനം ശ്വാസം എടുത്തുകൊണ്ട് നേരെ വരിക.
5) രണ്ട് സെക്കന്റ് നിന്നിട്ട് ശ്വാസം എടുക്കുക. മുകളില്‍ പറഞ്ഞ ക്രമം അനുസരിച്ച് ഇടത്തോട്ട് തിരിയുക. ഇങ്ങനെ ഓരോ വശത്തേയ്ക്കും അഞ്ചു തവണ വീതം മാറി മാറി അഭ്യസിയ്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: