മാനന്തവാടി: കമ്മന സീനായ്കുന്ന് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ മൂറോന്‍ കൂദാശയും ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും സമാപിച്ചു. പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം ഭദ്രാസന മെത്രോ പൊലീത്ത ഡോ: എബ്രഹാം മാര്‍ എപ്പിഫാനിയോസ് ഉദ്ഘാടനം ചെയ്തു. ഇന്ദിരാ പ്രേമചന്ദ്രന്, ഫാ. ബേബി ജോണ്‍, ഫാ: ഷാജി പോള്‍, ഫാ. കുര്യാക്കോസ് വെള്ളമാലില്, ഷിബി നെല്ലിച്ചുവട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. ഭവനദാന പദ്ധതി താക്കോല്‍ ദാനം, ആദരിക്കല്‍ ചടങ്ങ്, ഉപഹാര സമര്‍പ്പണം, സോവനീയര്‍ പ്രകാശനം, സമ്മാനകൂപ്പണ്‍ നറുക്കെടുപ്പ് എന്നിവയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: