പത്തനംതിട്ട: ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട തൊഴിലാളികള്‍ക്ക് കൂലികിട്ടാന്‍ വൈകുന്നത് കേന്ദ്ര സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്ക്കാനുള്ള സിപിഎമ്മിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ശ്രമം അപലപനീയമാണെന്ന് ബിജെപി. സംസ്ഥാന സര്‍ക്കാര്‍ യാഥാസമയത്ത് ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നതും കേന്ദ്രത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കേരളത്തില്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതുമാണ് നിലവിലുള്ള ഫണ്ട് വിഹിതം പോലും വെട്ടിക്കുറയ്ക്കേണ്ട സാഹചര്യത്തിലേക്ക് നയിച്ചതെന്നുള്ളത് വ്യക്തമാണ്.
പാവപ്പെട്ട തൊഴിലാളികള്‍ക്ക് കൂലി കിട്ടാത്തതിനു കാരണം സംസ്ഥാനസര്‍ക്കാരിന്റെ പിടിപ്പ് കേടാണെന്നുള്ളത് മറച്ചു വെയ്ക്കാന്‍ കേന്ദ്രത്തിനെതിരെ സമരം പ്രഖ്യാപിക്കുകയാണ് സിപിഎം. സമരത്തിനെത്തിയില്ലെങ്കില് ഇനി ജോലിക്ക് കയറ്റില്ലെന്ന് ഭീഷണിപ്പെടുത്തിയും മറ്റുമാണ് സമരത്തിന് തൊഴിലാളികളെ സംഘടിപ്പിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് കാര്യമായി തൊഴിലുറപ്പ് പദ്ധതി മുന്നോട്ട് കൊണ്ടുപോകാനും തൊഴിലാളികള്‍ക്ക് തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കാനുമാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അതിനുപകരം തൊഴിലാളികളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമം അവരെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ബിജെപി കോന്നി മണ്ഡലം പ്രസിഡന്റ് ജി. മനോജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: