പത്തനംതിട്ട: റേഷന്‍ സാധനങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് കടകളിലെത്തിക്കുന്ന വാതില്‍പ്പടി വിതരണ പദ്ഥതി പത്തനംതിട്ട ജില്ലയില്‍ നടപ്പിലാക്കുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ചില ജില്ലകളില്‍ തുടങ്ങിയ പദ്ധതി പൂര്‍ണ്ണ വിജയമായിരുന്നില്ല. ഇവിടങ്ങളില്‍ തെരഞ്ഞെടുത്ത ഒരു താലൂക്കില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി തുടങ്ങിയത്.
ഈ മാസം പത്തിനും പതിനഞ്ചിനുമിടയില് ഭക്ഷ്യ സാധനങ്ങള്‍ കടകളിലെത്തിക്കാനുളള തയ്യാറെടുപ്പുകളിലാണ് സപ്ളൈകോ. പത്തനംതിട്ട ജില്ലയില്‍ ഓരോ താലൂക്കിലെയും ഇരുപത് വീതം കടകളില്‍ ഘട്ടംഘട്ടമായി നടപ്പാക്കും. വെയര്‍ ഹൗസിംഗ് കോര്പ്പറേഷന് വാടകയ്ക്കെടുത്തു നല്കുന്ന ലോറികളിലാണ് സാധനങ്ങള്‍ എത്തിക്കുന്നത്. ആദ്യ ഘട്ടത്തില്‍ അരിയും ഗോതമ്പുമാണ് റേഷന്‍ കടകളിലെത്തുക. പിന്നീട് പഞ്ചസാരയും ആട്ടയുമെത്തും. ഭക്ഷ്യ ഭദ്രതാ നിയമത്തില്‍ ഉള്‍പ്പെടാത്ത മണ്ണെണ്ണ റേഷന്‍ കടക്കാര് നേരിട്ട് താലൂക്കുകളിലെ ഗോഡൗണുകളില്‍ നിന്ന് ശേഖരിക്കണം.
വാതില്‍പ്പടി വിതരണത്തിന്റെ ഭാഗമായി ഓരോ താലൂക്കിലെയും ഗോഡൗണുകളില്‍ ഭക്ഷ്യ സാധനങ്ങള്‍ ശേഖരിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി വരുന്നു. ഗോഡൗണുകളില്‍ നിന്ന് സര്‍ക്കാര്‍ ചെലവില്‍ ഒരാേ റേഷന്‍ കടകള്‍ക്കും ആവശ്യമായ സാധനങ്ങള്‍ തൂക്കി ലോറികളിലെത്തിക്കും.
പദ്ധതി നടപ്പാക്കുമ്പോള്‍ പാളിച്ചയുണ്ടായാല്‍ റേഷന്‍ വിതരണത്തെ ബാധിക്കാതിരിക്കാന്‍ ഒരു മാസത്തേക്കുളള സാധനങ്ങള്‍ മുന്‍കൂറായി കടകളില്‍ ശേഖരിച്ചിട്ടുണ്ട്.
കോഴഞ്ചേരി താലൂക്കിനുളളത് വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്റെ കൊടുന്തറയിലെ ഗോഡൗണില്‍ നിന്നാണ് വിതരണത്തിന് കൊണ്ടുപോവുക. തിരുവല്ല, മല്ലപ്പളളി താലൂക്കുകളിലേത് കുന്നന്താനത്തെ ഗോഡൗണുകളില്‍ സംഭരിച്ചിട്ടുണ്ട്. അടൂര്‍ താലൂക്കിലേത് പറക്കോട് ഗോഡൗണില്‍ നിന്ന് വിതരണം ചെയ്യും. തടിയൂരിലെ കല്ല്യാണ മണ്ഡപമാണ് റാന്നി താലൂക്കിലെ ഗോഡൗണ്‍. കോന്നിയിലേത് പി. സി തീയേറ്റര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: