മാനന്തവാടി : വയനാട് ജില്ലാ അമേച്വർ ബോക്സിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 12 ദിവസമായി നടത്തിവന്ന അവധിക്കാല ബോക്സിംഗ് ക്യാമ്പ് സമാപിച്ചു.
മാനന്തവാടി മൈസൂർ റോഡിലെ വയനാട് സ്പോർട് ക്ലബ്ബിൽ വെച്ച് നടത്തിയ സമാപന ചടങ്ങ് മുനിസിപ്പൽ ചെയർമാൻ വി ആർ പ്രവീജ് ഉദ്ഘാടനം ചെയ്തു. ബോക്സിംഗ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ബോക്സിംഗ് വൺ സ്റ്റാർ കോച്ച് പ്രേംനാഥ്, എൻ എ ഹരിദാസ്, ഡെയിസൺ, ജിജേഷ്, സജിത്, ഷാൻ, എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി സി ദീപേഷ് സ്വാഗതവും നിരൺ നന്ദിയും പറഞ്ഞു. 65 ഓളം താരങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: