കൽപ്പറ്റ: കേരള മാപ്പിള കലാ അക്കാദമി വയനാട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സാംസ്കരിക സദസ്സും സംഗീത വിരുന്നും മെയ് 14 ന് വൈകുന്നേരം 6 മണി മുതൽ കമ്പളക്കാട് അന്‍സാരിയ്യ: എജ്യൂക്കേഷണൽ കോംപ്ലക്സിൽ വെച്ച് നടത്തും. പരിപാടിയിൽ മാപ്പിളപ്പാട്ട് കവിയും എഴുത്തുകാരനുമായ എം.എ. കൽപ്പറ്റയുടെ സ്മരണാർത്ഥം നൽകുന്ന എം.എ. കൽപ്പറ്റ പ്രതിഭാ പുരസ്കാരം ഡോ. ബാവ.കെ.പാലുകുന്നിന് സമ്മാനിക്കും.അറബി ഭാഷയിലും സാഹിത്യത്തിലും ഗവേഷണം നടത്തി പി.എച്ച്.ഡി നേടിയ ഡോ. നജ്മുദ്ധീനെ ആദരിക്കും. പ്രമുഖ സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരും സാഹിത്യകാരന്മാരും പരിപാടിയിൽ പങ്കെടുക്കുമെന്നു മാപ്പിള കലാ അക്കാദമി വയനാട് ജില്ലാ കോഓർഡിനേറ്റർ കെ.എച്ച്.ജെറീഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: