കട്ടക്ക്: ഫെഡറേഷന് കപ്പില്‍ ബെംഗളൂരു എഫ്.സി വിജയത്തോടെ അരങ്ങേറി.അടിമുടി ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ അവര്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഷില്ലോംഗ് ലാജോംഗിനെ തോല്‍പ്പിച്ചു.
ഉദാന്ത് സിംഗ് , യൂജന്‍സണ്‍ ലിംഗ്ഡോ,എന്നിവരാണ് വിജയിക്കാള്ക്കായി ഗോള്‍ നേടിയത്.ഒരുഗോള്‍ ഷില്ലോംഗ് ലാജോംഗ് താരം ഐബ്രോലാംഗിന്റെ സംഭാവനയായിരുന്നു. ഷില്ലോംഗിനു വേണ്ടി യുത കിനോവ്കിയും സാമുലുമാണ് ഗോള്‍ നേടിയത്.
ഐ ലീഗില്‍ മികച്ച സ്ട്രൈക്കറായി തെരഞ്ഞെടുക്കപ്പെട്ട ഷില്ലോംഗിന്റെ ദീപാനന്ദ ഡിക്ക 71-ാം മിനിറ്റില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തി.
ആദ്യ ദിനത്തില്‍ ഐ ലീഗ്് ചാമ്പ്യന്മാരായ ഐസോള്‍ ഫെഡറേഷന് കപ്പ് ഫുട്ബോളില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ചെന്നൈ സിറ്റിയെ പരാജയപ്പെടുത്തി. രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷം പൊരുതിക്കയറിയാണ് ഐസോള്‍ വിജയം പിടിച്ചത്. ആദ്യ പകുതിയില്‍ ചാള്‍സ് ഡിസൂസയും എഡ്വിന് സിഡ്നിയും ഗോള്‍ നേടി ചെന്നൈയെ മുന്നിലെത്തിച്ചു.
എന്നാല്‍ രണ്ടാം പകുതിയല്‍ ഉശിരന്‍ പോരാട്ടം കാഴ്ചവെച്ച ഐസോള്‍ മൂന്ന് ഗോള്‍ നേടി വിജയം സ്വന്തമാക്കി. ലാല്‍ഡന്‍മാവിയ റാറ്റില്‍ രണ്ടു ഗോളും മെഹ്മൂദ് അല്അമ ഒരു ഗോളും നേടി. ഈ വിജയത്തോടെ ഐസോള്‍ ഗ്രൂപ്പ് എയില്‍ മൂന്ന് പോയിന്റുമായി മുന്നിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: