പത്തനംതിട്ട: സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിക്കായ് മുക്കാല്‍ പങ്കും കേന്ദ്ര ഫണ്ട് ചെലവഴിച്ചിട്ടും പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ മാത്രം നേട്ടമായി അവതരിപ്പിക്കാന്‍ ശ്രമം. പത്തനംതിട്ട ജില്ലയിലെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനത്തിനായി കെ എസ് ഇ ബി തയ്യാറാക്കിയ റിപ്പോര്‍ട്ടിലും പ്രഖ്യാപനം നടത്തിയ വൈദ്യുതി മന്ത്രി എം എം മണിയുടെ പ്രസംഗത്തിലുമായ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ടിനെ പറ്റിയോ ഗ്രാമീണ വൈദ്യുതീകരണത്തിനായ് എല്ലാ ഗ്രാമങ്ങളിലും വെളിച്ചം എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി നരേന്ദ്ര മോദി സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ദീനദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ വൈദ്യുതീകരണ പദ്ധതതിയെ പറ്റിയോ ഒരു പരാമര്‍ശവും ഇല്ല. ഇതേസമയം കോണ്‍ഗ്രസ് എം പി യെയും രാജ്യസഭാ ഉപാദ്ധ്യക്ഷനെയും നന്ദിയോടെ സ്മരിക്കുന്നുമുണ്ട്.
ജില്ലയിലെ അടൂര്‍, ആറന്മുള, കോന്നി, റാന്നി, തിരുവല്ല എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായ് ആറായിരത്തിലേറെ കുടുംബങ്ങള്ക്കാണ്പുതിയതായ് വൈദ്യുതി കണക്ഷന് നല്‍കിയത്. ഇതില്‍ അയ്യായിരത്തിലേറെ കുടുംബങ്ങള്‍ ബി പി എല്‍ വിഭാഗത്തില്‍ പെടുന്നവരാണ്. ബി പി എല്‍ കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന് നല്‍കുന്നത് നരേന്ദ്രമോദി സര്‍ക്കാര്‍ ആവിഷ്കരിച്ച ദീനദയാല്‍ ഉപാദ്യായ ഗ്രാമീണ വൈദ്യുതീകരണ പദ്ധതി പ്രകാരം ഉള്ള ഫണ്ട് ഉപയോഗിച്ചാണ്. ജില്ലയില്‍ ഏകദേശം അഞ്ചേകാല്കോടി രൂപയാണ് ബി പി എല്‍ കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന് നല്കുന്നതിനായ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ഇതിനു പുറമെ എസ് സി, എസ് ടി കുടുംബങ്ങളില്‍ വൈദ്യുതവെളിച്ചം എത്തിക്കുന്നതിന് വേറെയും കേന്ദ്രഫണ്ട് ലഭ്യമാണ്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ കെ എസ് ഇ ബി ലിമിറ്റഡും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ് വൈദ്യപതീകരണ പദ്ധതി നടപ്പാക്കുന്നതെന്നാണ് പ്രചരണം.
ജില്ലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ക്കായ് 72 കിലോമീറ്റര്‍ ഓവര്‍ ഹെഡ്ലൈന് പുതുതായി വലിച്ചിട്ടുണ്ട്. മൊത്തം വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ക്കായ് 5.75 കോടി രൂപാ ചിലവഴിച്ചതായിയാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിക്കായ് എം എല്‍ എ മാരുടെ അസറ്റ് ഡവല്മെന്റ് സ്കീമില്‍ നിന്നും അനുവദിച്ച തുകയുടെ കണക്കും റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജില്ലാ ഭരണകൂടത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങള്‍ക്കും വകുപ്പ് തലവന്മ്മാര്ക്കും ബോര്‍ഡ് ജിവനക്കാര്‍ക്കും ട്രേഡ് യൂണിയനുകള്‍ക്കും കരാറുകാര്‍ക്കും ഒക്കെ നന്ദി പ്രകാശിപ്പിക്കുമ്പോള്‍ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി ഫലപ്രദമായി നടപ്പാക്കാന്‍ ഫണ്ട് അനുവദിച്ച കേന്ദ്ര സര്‍ക്കാരിനെ പരാമര്‍ശിക്കാതിരുന്നത് ഭരണം കയ്യാളുന്ന സി പി എമ്മിന്റെ രാഷ്ട്രിയ അസഹിഷ്ണുതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: