മാനന്തവാടി: ബാങ്കുകളുടെ അന്യായ കൊള്ളക്കെതിരെ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്.
പൊതുമേഖലാ ബാങ്കുകൾ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതിൽ പ്രതിഷേധിച്ച് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വ്യാപാരികൾ മാനന്തവാടി എസ് ബി ഐ ബ്രാഞ്ചിന് മുമ്പിൽ ധർണ്ണയും മാർച്ചും നടത്തി. മാനന്തവാടി വ്യാപാരഭവനിൽ നിന്ന് പ്രകടനമായി സെന്റ് ജോസഫ് ആശുപത്രി റോഡിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിന് മുമ്പിൽ ധർണ നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗം കെ ഉസ്മാൻ ധർണ ഉദ്ഘാടനം ചെയ്തു യൂണിറ്റ് വൈസ് പ്രസിഡന്റ് എം വി സുരേന്ദ്രൻ അധ്യക്ഷനായിരുന്നു. പി വി മഹേഷ്, ഇ എ നാസർ, എം കെ ശിഹാബുദ്ദീൻ.സി.കെ,സുജിത്, എന്നിവർപ്രസംഗിച്ചു . ബാങ്കുകളുടെ നിഷേധസമീപനം തുടരുകയാണെങ്കിൽ ശക്തമായ പ്രക്ഷോഭ സമരപരിപാടികൾ നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: