മാനന്തവാടി:ഭക്തസൂർദാസ് ജയന്തിയോടനുബന്ധിച്ച് സക്ഷമ വയനാട് ജില്ലാസമിതിയുടെ ആഭിമുഖ്യത്തിൽ ഭക്തസൂർദാസ് അനുസ്മരണ സമ്മേളനം നടത്തി.മാനന്തവാടി വ്യാപാരഭവനിൽ നടന്ന അനുസ്മരണ സമ്മേളനം റിട്ട.ഡിഎംഒ ഡോ:പി.നാരായണൻ നായര് ഉദ്ഘാടനം ചെയ്തു.വനവികാസി വികാസകേന്ദ്രം സംസ്ഥാനഅധ്യക്ഷൻ പളളിയറ രാമൻ അധ്യക്ഷത വഹിച്ചു. സക്ഷമ സംസ്ഥാനസമിതിയംഗം അനുരാജ് മുഖ്യപ്രഭാഷണംനടത്തി.ജില്ലാ പ്രസിഡന്റ് കെ.കൃഷ്ണൻ സ്വാഗതവും സെക്രട്ടറി സുരേന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.ആർഎസ്എസ് ജില്ലാ സഹസംഘചാലക് സി.കെ.ബാലകൃഷ്ണൻ,പഴശ്ശിബാലമന്ദിരം മാനേജർ എൻ.ബാലചന്ദ്രൻ,സക്ഷമ സംസ്ഥാന സമിതിയംഗം സി.ഭാസ്കരൻ എന്നിവർ ആശംസകളർപ്പിച്ചു. സമൂഹത്തിൽ പാർശ്വവൽകരിക്കപ്പെട്ടുപോകുന്ന ദിവ്യാംഗരുടെ(ഭിന്നശേഷിക്കാരുടെ) സർവ്വതോന്മുഖമായ വികസനം ലക്ഷ്യമിട്ടുകൊണ്ട് അഖിലഭാരതീയതലത്തിൽ പ്രവർത്തിക്കുന്ന സംക്ഷംഭാരത്(സമദൃഷ്ടി ക്ഷമതാവികാസ് ഏവം അനുസന്ധാൻ മണ്ഡൽ) എന്ന സംഘടയുടെ കേരളാ ഘടകമാണ് “സക്ഷമ” (സമദൃഷ്ടി വികാസ്മണ്ഡൽ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: