പാലക്കാട്: എസ്എസ്എല്‍സിക്ക് ജില്ലയില്‍ 42,379 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 39,681 വിദ്യാര്‍ഥികള്‍ വിജയിച്ചെങ്കിലും പ്ലസ്വണ്ണിന് 152 സ്കൂളുകളിലായി ആകെയുള്ളത് 27,150 സീറ്റുകള്‍.ഇതില്‍ 1418പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
സയന്‍സ്വിഭാഗത്തില്‍ 13,036, കൊമേഴ്സ് 8,150, ഹ്യൂമാനിറ്റീസ് 5,964 എന്നിങ്ങനെയാണ് സീറ്റുകള്‍. സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലായി സയന്‍സിനു 9495, കൊമേഴ്സിനു 5915, ഹ്യൂമാനിറ്റീസിനു 4905 സീറ്റുകളുണ്ട്.
മാനേജ്മെന്റ് (നോണ്‍മെറിറ്റ്) മേഖലയില്‍ സയന്‍സില്‍ 1455, കൊമേഴ്സ് 915, ഹ്യൂമാനിറ്റീസ് 565 എന്നിങ്ങനെയാണ് സീറ്റുകള്‍.അതേസമയം സിബിഎസ്ഇ ഫലം വന്നാല്‍ അവരെയും ഉള്‍പ്പെടുത്തിയാവും പ്ലസ് വണ്ണിന് അപേക്ഷ സ്വീകരിക്കുക.
കമ്മ്യൂണിറ്റി ക്വോട്ടയില്‍ 855 സീറ്റുകളും അണ് എയ്ഡഡ് മേഖലയില്‍ 4,600 സീറ്റുകളുമുണ്ട്. കൂടാതെ സ്പോര്‍ട്സ് ക്വോട്ടയിലേക്ക് ആയിരത്തി അഞ്ഞൂറിലേറെ സീറ്റുകള്‍ ജില്ലയ്ക്കു ലഭിക്കും. വിജയശതമാനത്തിലുണ്ടായ വര്‍ധനയനുസരിച്ച് സീറ്റുകളുടെ എണ്ണത്തില്‍ മാറ്റം വന്നേക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
ആദ്യ അലോട്മെന്റില്‍ സീറ്റുകള്‍ ലഭിക്കാത്തവര്‍ക്ക് അടുത്ത അലോട്മെന്റില്‍ സീറ്റുകള്‍ ഉറപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
വിഎച്ച്എസ്ഇ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി മേഖലയില്‍ സര്‍ക്കാര്‍, എയ്ഡഡ് വിഭാഗത്തില്‍ 25 സ്കൂളുകളിലായി 2025 സീറ്റുണ്ട്.
ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ്,അണ് എയ്ഡഡ് ഐടിഐകളിലായി 3237 സീറ്റുകളാണ് ഉള്ളത്.
എന്നാല്‍ സീറ്റുലഭിക്കാത്ത മറ്റു കുട്ടികള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: