തിരുവല്ല. പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനായ തിരുവല്ലയോടുള്ള ജനപ്രതിനിധികളുടെ അവഗണന വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നു.എന്നും ഒരുക്കങ്ങളും ചര്‍ച്ചകളും സ്റ്റേഷനെക്കുറിച്ച് നടക്കാറുണ്ടെങ്കിലും ഒന്നും പ്രാവര്‍ത്തികമാകുന്നില്ല.
എല്ലാ ശബരിമല സീസണിനു മുമ്പെയും തിരുവല്ല സ്റ്റേഷനില്‍ സ്റ്റോപ്പുകളില്ലാത്ത ചില ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവധിച്ച് തടിതപ്പുന്ന നയമാണ് ജനപ്രതിനിധികള്‍ സ്വീകരിക്കുന്നത്. ശബരിമല സീസണിനു മുമ്പ് തിരുവല്ലയില്‍ നിര്‍ത്തുന്ന ട്രെയിനുകള്‍ സീസണ് കഴിയുമ്പോള്‍ സ്റ്റോപ്പില്ലാത്ത ഇടമായി മാറുന്നു.
തിരുവല്ല റെയില്‍വെ സ്റ്റേഷനില്‍ നിന്നും പമ്പയ്ക്ക് സര്‍വ്വീസ് ഇല്ലാത്തതു മൂലം ഇവിടെ തീര്‍ത്ഥാടകര്‍ ഇറങ്ങാന്‍ മടിക്കുകയാണ്. ഇതിനു പരിഹാരമായി സ്റ്റേഷന്റെ ഒന്നാം ഫ്ളാറ്റ് ഫോമിന്റെ സമീപത്ത് നിന്നും പമ്പാ സര്‍വ്വീസ് ആരംഭിക്കണമെന്ന് പലപ്പോഴും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത് ശ്രദ്ധിക്കാന്‍ ആരും തയ്യാറായിട്ടില്ല. മുഴുവന്‍ സമയവും ഇന്‍ഫര്‍മേഷന്‍ കൗണ്ടറോ റെയില്‍വേ പോലീസിന്റെ സഹായമോ ലഭിക്കാത്ത സ്റ്റേഷനുകളില്‍ ഒന്നാണ് തിരുവല്ല. ടിക്കറ്റ് ,റിസര്വ്വേഷന് കൗണ്ടര്‍ എന്നിവിടങ്ങളില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാനും നടപടികളൊന്നുമില്ല.
സമീപ പ്രദേശങ്ങളിലുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ ഏറ്റവും കൂടുതല്‍ സ്ഥല വിസ്തൃതിയുള്ള സ്റ്റേഷനാണ് തിരുവല്ല. എന്നാല്‍ വേണ്ടവിധത്തില്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കുന്നതില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരാജയപ്പെട്ടിരിക്കുകയാണ്.
സമീപ റെയില്‍വേ സ്റ്റേഷനുകളായ ചെങ്ങന്നൂരിലും ചങ്ങനാശ്ശേരിയിലും എം. പി യുടെ നേതൃത്വത്തില്‍ കോടിക്കണക്കിനു രൂപയുടെ വികസനം നടക്കുമ്പോള്‍ തിരുവല്ലയോടു മാത്രം ജനപ്രതിനിധികള്‍ കാണിക്കുന്ന അലംഭാവത്തില്‍ പൊതുജനങ്ങളില്‍ വ്യാപക പ്രതിഷേധമുണ്ട്.
റെയില്‍വേ സ്റ്റേഷന്റെ മുന്‍ഭാഗത്തുള്ള വിശാലമായ സ്ഥലത്ത് മിക്കപ്പോഴും മെറ്റല്‍ കൂനമാത്രമാണ് കാണാറുള്ളത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെയില്ലാത്ത റെയില്‍വേ സ്റ്റേഷനില്‍ ഉള്ള സ്ഥലങ്ങള്‍ ഉപയോഗിച്ചാല്‍ വന്‍ വികസന സാധ്യതയാണ് നിലനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: