മാനന്തവാടി: താലൂക്കിന്റെ വിവിധഭാഗങ്ങളിലായി ഏഴോളം സ്ഥലങ്ങളിൽ ബിജെപി-ആർഎസ്സ്എസ്സ് കൊടിമരങ്ങൾ നേരെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം.മാനന്തവാടി നഗരസഭാ പരിധിയിൽ പെട്ട കണിയാരം,ഒണ്ടയങ്ങാടി,അമ്പത്തിനാല്,തിരുനെല്ലിപഞ്ചായത്തിലെ കാട്ടിക്കുളം,തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴ44 ,എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിൽ സ്ഥാപിച്ച ആർഎസ്എസ് -ബിജെപി സംഘടനകളുടെ കൊടിമരങ്ങളും കൊടിയുമാണ് കഴിഞ്ഞദിവസംരാത്രിയിൽ വ്യാപകമായി നശിപ്പിക്കപ്പെട്ടത് .ഒണ്ടയങ്ങാടി ടൗണിലുളള കൊടിപറിച്ചെടുത്ത് സമീപത്തുളള മുസ്ലീംപളളിയുടെ മുറ്റത്തിടുകയും മുസ്ലീം പള്ളിയുടെ മുമ്പിലുളള എസ് എസ്എഫിന്റെ കൊടിമരവും ബോർഡും തല്ലിതകർക്കുകയും ചെയ്തനിലയിലാണ്.താലൂക്കിന്റെ വിവിധഭാഗങ്ങളിൽ ഒരേദിവസം നടന്നസംഭവങ്ങൾക്ക് പിന്നിൽ അസൂത്രിതമായ ഗൂഢനീക്കമുണ്ടെന്നുളളത് വ്യക്തമാണ്.ഇത് സംബന്ധിച്ച് വിവിധ പോലീസ് സ്റ്റേഷനുകളിൽ ബിജെപി പ്രവർത്തകർ പരാതി നൽകി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: