ഒറ്റപ്പാലം: കന്നുകാലികളുമായി പോവുകയായിരുന്ന മിനിലോറി ടയര്‍ പൊട്ടി ഒറ്റപ്പാലം ടൗണില്‍ കുടുങ്ങി. നട്ടുച്ഛവെയിലില് പൊരിഞ്ഞ കന്നുകാലികള്‍ നാവ് നീട്ടി മരണത്തെ മുഖാമുഖം കണ്ടു.
ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് മെയിന്‍ റോഡില്‍ മിനിലോറിയുടെ ടയര്‍ പൊട്ടിയത്.ഡ്രൈവറും,ഒരു സഹായിയും മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. വാണിയംകുളം ചന്തയില്‍ നിന്ന് കന്നുകാലികളെ കയറ്റി പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു മിനിലോറി .കയറ്റാവുന്നതിലമപ്പുറം കന്നുകാലികളെ കയറ്റി അമിതഭാരം വഹിച്ചായിരുന്നു യാത്ര.
ഒറ്റപ്പാലം ടൗണില്‍ എത്തിയതോടെ ടയര്‍ പൊട്ടി റോഡില്‍ കുടുങ്ങി.പൊതുവെ ഗതാഗത കുരുക്കിന് പേര് കേട്ട ഒറ്റപ്പാലം മെയിന്‍ റോഡില്‍ ഈ സംഭവം കൂടിയായതോടെ യാത്രക്കാര്‍ വലഞ്ഞു.രണ്ടര മണിക്കൂര്‍ വേണ്ടി വന്നു ടയര്‍ മാറ്റി വാഹനം പുറപ്പെടാന്‍ വെയിലിന്റെ കാഠിന്യം മുഴുവന്‍ ഏറ്റു വാങ്ങേണ്ടിവന്ന കന്നുകാലികള്‍ വാഹനത്തില്‍ നിന്ന് തലയും, നാവും നീട്ടി അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങിയിരുന്നു.
ഉച്ഛവെയില് മുഴുവന്‍ ടാറിട്ട റോഡില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന അവയോട് കാഴ്ചക്കാര്‍ സഹതാപത്തോടെയുള്ള നോട്ടം സമ്മാനിച്ച് മടങ്ങി.നാട്ടുകാരില്‍ ചിലര്‍ വണ്ടിക്കാരെ ചോദ്യം ചെയ്തു.വിവരമറിഞ്ഞ് ട്രാഫിക്ക് പോലീസും മറ്റും സ്ഥലത്ത് എത്തും മുമ്പെ വണ്ടിക്കാര് കാലികളുമായി സ്ഥലം വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: