ന്യൂദല്‍ഹി: കോളിളക്കമുണ്ടാക്കിയ ബില്‍ക്കീസ് ബാനോ കൂട്ട മാനഭംഗക്കേസില്‍ 11 പ്രതികളുടെയും ജീവപര്യന്തം ബോംബെ ഹൈക്കോടതി ശരിവെച്ചു. എന്നാല്‍ വധശിക്ഷ നല്‍കണമെന്ന സിബിഐ ആവശ്യം കോടതി തള്ളി.
ഡോക്ടര്‍മാര്‍, പോലീസുകാര്‍ എന്നിവരടക്കം ഏഴു പേരെ വിട്ടയച്ച കീഴ്ക്കോടതി നടപടി ഹൈക്കോടതി റദ്ദാക്കി. തെളിവുനശിപ്പിച്ചതിന് ഇവരെ കോടതി ശിക്ഷിച്ചു.
ഗുജറാത്ത് കലാപവേളയില്‍ ഒരുകൂട്ടമാള്‍ക്കാര്‍ ബില്‍ക്കീസ് ബാനോവിനെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു. അഹമ്മദാബാദിലെ രണ്ധിക്പൂരിലായിരുന്നു സംഭവം.
കുടുംബത്തിലെ എട്ടുപേരെ കൊന്ന സംഘം ഗര്‍ഭണിയായ ബില്‍ക്കീസിനെയും മാനഭംഗപ്പെടുത്തി കൊന്നു. 2008 ജനുവരി 21ന് പ്രത്യേക വിചാരണക്കോടതി 11 പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: