തൊടുപുഴ: മണക്കാട്ടെ വിവാദമായ വണ്‍ ടു ത്രീ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി എംഎം മണിക്കെതിരെയുളള കേസ് നിലനില്‍ക്കില്ലെന്ന് കോടതി. തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.
ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് 2012 മേയ് 25ന് ഇടുക്കിയിലെ തൊടുപുഴക്കടുത്ത് മണക്കാട് നടത്തിയ മണിയുടെ ‘വണ്‍ ടു ത്രീ ‘ പ്രസംഗം ഏറെ വിവാദമായിരുന്നു. അഞ്ചേരി ബേബി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന് എന്നിവരുടെ വധം സംബന്ധിച്ചായിരുന്നു മണി പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. ഇതേത്തുടര്‍ന്ന് മണിയെ പ്രതിയാക്കി കേസെടുത്തിരുന്നു.
ബേബി അഞ്ചേരി വധക്കേസില്‍ മാത്രമാണ് തൊടുപുഴ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: