പാലക്കാട്ഃ തത്തമംഗലം അങ്ങാടിവേലയ്ക്ക് ആനയിടഞ്ഞതിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പോലിസ് കേസെടുത്തു.
വേലകമ്മിറ്റിക്കെതിരെയും,ആന ഉടമസ്ഥര്‍ക്കെതിരെയും,പാപ്പാന്മാര്ക്കെതിരെയുമാണ് ചിറ്റൂര്‍ പോലിസ് കേസെടുത്തത്.തത്തമംഗലത്തെ യുവജനകൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ആനപ്രേമികളാണ് ചിറ്റൂര്‍ പോലിസിന് പരാതി നല്‍കിയത്. പരാതി നല്‍കിയവരെ വേവ്വേറേ നമ്പറുകളില്‍ നിന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്.
കഴിഞ്ഞ ശനി,ഞായര്‍ ദിവസങ്ങളിലാണ് വേല നടന്നത്. 32 ആനകളാണ് എഴുന്നള്ളിയ്ക്കാനായി കൊണ്ടുവന്നത്. അതില്‍ ഏഴെണ്ണമാണ് വേലക്കിടെ ഓടിയത്. ആനയുടെ മുകളിലിരുന്നവര്ക്കും ചുറ്റും കൂടിനിന്നവര്‍ക്കും ആനയിടഞ്ഞപ്പോള്‍ നിസ്സാരമായ പരിക്ക് പറ്റി.
ആനയിടഞ്ഞപ്പോള്‍ ജനങ്ങള്‍ ഓടുന്നതിനിടെ തിരക്കില്പ്പെട്ടുണ്ടാണ് കുട്ടികള്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടനെ ചിറ്റൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കാറും മൂന്നു ബൈക്കുകളും ആനകള്‍ തകര്‍ത്തിരുന്നു. എങ്കിലും വലിയ അപകടമുണ്ടാകാത്തത് ആശ്വാസമായി. പെരുവെമ്പ്,പുതുനഗരം എന്നി സ്ഥലങ്ങളിലൂടെയാണ് ആനകള്‍ വിരണ്ടോടിയത്. ചെറിയ ഇടവഴികളിലൂടെയാണ് ആനകളെ എഴുന്നള്ളിക്കാനായി കൊണ്ടുവരുന്നത്. ആനകളെ എഴുന്നള്ളിക്കുമ്പോള്‍ പാലിക്കേണ്ട എല്ലാം നിയമവും ലംഘിച്ചുകൊണ്ടാണ് എഴുന്നള്ളിച്ചതെന്നും ആനകളെ നിയന്ത്രിക്കാനായി അങ്കുശം പാപ്പാന്മാര് ഉപയോഗിച്ചെന്നും ആക്ഷേപമുണ്ട്.
ആനകളെ എഴുന്നള്ളിക്കുന്നതിന് പോലിസ് ശക്തമായ സൗകര്യമൊരിക്കിയെങ്കിലും വനംവകുപ്പിന്റെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായില്ലയെന്നും ആക്ഷേപമുണ്ട്.
രണ്ടു വര്‍ഷത്തിലൊരിക്കലാണ് വേട്ട കറുപ്പസ്വാമി ക്ഷേത്രത്തില്‍ അങ്ങാടിവേല നടക്കുക. ഈ വേലയ്ക്ക് പ്രദേശത്തിലെ ഓരോ വീട്ടില്‍ നിന്നും ഒരു ആനയെ എഴുന്നള്ളിക്കാറുണ്ട്. കൊടും ചൂടില്‍ ആവശ്യമായ സജ്ജീകരണങ്ങളൊന്നുമില്ലാതെയാണ് ഇവിടെ ആനകളെ എഴുന്നള്ളിക്കുന്നതെന്നും കൂടാതെ ഇത്രയധികം ആനകളെ ഒരുമിച്ച് എഴുന്നള്ളിക്കാന്‍ ആവശ്യമായ സ്ഥലവും ഇല്ല. ആനകളുടെ കൊമ്പുകള്‍ കൂടിയിടിച്ചതിനാലാണ് ഓടിയതെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: