കാഞ്ഞങ്ങാട്: ഉത്തരകൊറിയ പോലെയുള്ള ദരിദ്ര കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ ലോക സമാധാനത്തിന് ഭീഷണിയുണ്ടാക്കുകയാണെന്നും, ഭാരതത്തെ അസ്ഥിരപ്പെടുത്തുന്ന മാവോയിസ്റ്റുകള്‍ കമ്മ്യൂണിസത്തിന്റെ ഭീകരമുഖമാണെന്നും എഴുത്തുകാരനും ചിന്തകനുമായ സുകുമാരന്‍ പെരിയച്ചൂര്‍ അഭിപ്രായപ്പെട്ടു.
മാറാട് ദിനത്തിന്റെ പതിനാലാം അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കാശ്മീരില്‍ ഭാരത സൈനികര്‍ക്കു നേരെ തട്ടമിട്ട പെണ്‍കുട്ടികളെ കല്ലെറിയാന്‍ വേണ്ടി നിയോഗിക്കുന്ന ഭീകരരെ പിന്തുണച്ചുകൊണ്ടുള്ള ഇടതുപക്ഷ പ്രതികരണങ്ങള്‍ ലജ്ജാവഹമാണ്.
അരുണാചല്‍പ്രദേശിലെ ഭാരതത്തിന്റെ പ്രദേശങ്ങള്‍ക്ക് ചൈന സ്വന്തം പേര് നല്കുമ്പോള് ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകള്‍ പ്രതികരിക്കാത്തതും ചേര്‍ത്തുവായിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ രാജന് മുളിയാര്‍ അധ്യക്ഷത വഹിച്ചു. സ്വാമി പ്രേമാനന്ദ മാറാട് അനുസ്മരണ ഭാഷണം നടത്തി. ബാലന് കുന്നുമ്മങ്ങാനം, കെ.സതീശന്, അരവിന്ദന് കള്ളാര്‍, ഷിബിന്‍ തൃക്കരിപ്പൂര്‍, ജയകൃഷ്ണന് പൂച്ചക്കാട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: