പാലക്കാട് : അധാര്‍മികത നിറഞ്ഞിരുന്ന ഒരു കാലഘട്ടത്തില്‍ ധര്‍മ്മമാര്‍ഗം ഉപദേശിക്കുവാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാകാതെ മാറിനിന്നതാണ് ഒരു ജനതയെ മഹാഭാരത യുദ്ധത്തിലേക്ക് വലിച്ചിഴച്ചതെന്ന് ഡോ.ടു.എന്‍.സരസു അഭിപ്രായപ്പെട്ടു.
പി.പരമേശ്വരന് നവതിയാഘോഷത്തിന്റെ ഭാഗമായി ഭാരതീയവിചാര കേന്ദ്രം സംഘടിപ്പിച്ച ഗീതാവിചാരസത്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സമാന സ്ഥിതി വിശേഷമാണ് നാട്ടിലിപ്പോള്‍ നിലനില്‍ക്കുന്നത് അതിനാല്‍ ഗീതാ സന്ദേശത്തിന് പ്രാധാന്യം ഏറെയാണെന്നും അവര്‍ പറഞ്ഞു.
സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. ഗീത യുദ്ധത്തിനുള്ള ഒരുപദേശമല്ല മറിച്ച് കര്‍മ്മം ചെയ്യുവാനുള്ള ജ്ഞാനേപദേശമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സ്വാതന്ത്രസമര കാലത്ത് ദേശീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചവര്‍ക്കുള്ള പ്രചോദനം ഗീതയായിരുന്നു. ഭഗവദ് ഗീതയിലെ സമദര്‍ശി സിദ്ധാന്തം, ഗീതാതത്വം നിത്യജീവിതത്തില്‍, മനസിനെമനസിലാക്കല് ഭഗവദ്ഗീതയിലൂടെ എന്നീ വിഷയങ്ങളില്‍ യഥാക്രമം പയ്യാവൂര്മാധവന്, അഡ്വ.ഇ.കെ.സന്തോഷ്കുമാര്‍, പ്രൊഫ.കെ.വിക്രമന് നായര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
അഡ്വ.പി.ടി.നരേന്ദ്രമേനോന് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍, യു.കൈലാസമണി, ഭാരതീയവിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് പ്രൊഫ:എ.എസ്.വിജയകുമാര്‍, വര്‍ക്കിംഗ് പ്രസിഡന്റ് എ.സതീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: