ഇന്ത്യയിലെ സര്‍ക്കാര്‍ നിയന്ത്രിത മെഡിക്കല്‍കോളേജുകളിലെ പതിനഞ്ചു ശതമാനം അഖിലേന്തൃാ ക്വാട്ട സീറ്റുകളുള്‍പ്പടെ എല്ലാ മെഡിക്കല്കോളേജുകളിലേയും സര്‍ക്കാര്‍, മനേജ്മെന്റ്, എന്‍.ആര്.ഐ ക്വാട്ടകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നത് നീറ്റ്-യുജി പരീക്ഷയുടെ റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കും.
എന്നാല്‍ എയിംസ്, ജിപ്മെര്‍ എന്നീ മെഡിക്കല്‍കോളേജുകളിലെ പ്രവേശനത്തിന് നീറ്റ് റാങ്ക് ബാധകമായിരിക്കുകയില്ല. കേരളത്തിലെ മെഡിക്കല്‍കോളേജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സ്കള്ക്കു പുറമെ ആയുര്‍വേദം, ഹോമിയൊ, സിദ്ധ, യുനാനി തുടങ്ങിയ മെഡിക്കല്‍ കോഴ്സ്കളും കൂടാതെ വെറ്റെറിനറി, അഗ്രിക്കള്‍ച്ചര്‍, ഫോറസ്റ്ററി, ഫിഷറീസ് തുടങ്ങിയ അനുബന്ധ കോഴ്സ്കള്‍ക്കുള്ള പ്രവേശനവും നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും എന്ന് കേരള സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. പ്രസ്തുത കോഴ്സ്കളിലേക്ക് കേരളത്തിലെ സര്‍ക്കാര്‍ അംഗീകരിച്ച് പ്രവേശന കമ്മീഷണര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കീം 2017 പ്രോസ്പെക്ടസിലെ നിയമാവലി പ്രകാരമായിരിക്കും പ്രവേശനം നടത്തുന്നത്.
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ടിന്റെ 2017 മാര്‍ച്ച് പത്താം തീയതിയിലെ ഭേദഗതി പ്രകാരം, ഈ വര്‍ഷം മുതല്‍ കേരളത്തിലെ കല്‍പ്പിത സര്‍വ്വകലാശാലയുടെ മെഡിക്കല്‍ കോളേജ്, ന്യൂനപക്ഷ മനേജ്മെന്റുകളുടെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജ്കളടക്കം എല്ലാ മെഡിക്കല്‍ കോളേജുകളിലേയും മുഴുവന്‍ (സര്‍ക്കാര്‍, മനേജ്മെന്റ്, എന്‍.ആര്.ഐ ക്വാട്ട അടക്കം) എം.ബി.ബി.എസ് സീറ്റുകളിലേക്കും (അഖിലേന്ത്യാ ക്വാട്ട ഒഴികെ) സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍നോട്ടത്തില്‍ പൊതുവായ കൗണ്‍സിലിങ് നടത്തി പ്രവേശനം നല്കുവാനുള്ള അവസരം വന്നിട്ടുണ്ട്.
ഇത് എം.ബി.ബി.എസ് പ്രവേശനത്തില്‍ സുതാര്യതയും മെറിറ്റും ഉറപ്പു വരുത്തുന്ന ചരിത്രപ്രധാന തീരുമാനമാണ്. കേരളത്തില്‍, സംസ്ഥാന പ്രവേശന പരീക്ഷ കമ്മീഷണറുടെ ചുമതലയില്‍ പൊതുവായ കൗണ്‍സിലിങ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: