മാനന്തവാടി: ലോട്ടറി സംവിധാനത്തിന്റെ ആധുനികവത്ക്കരണമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഒ.ആർ. കേളു എം.എൽ.എ പറഞ്ഞു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് മാനന്തവാടിയിൽ തുടങ്ങിയ ലോട്ടറി സബ് സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോട്ടറി സർക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സാണ്. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനത്താലാണ് സർക്കാർ വിവിധ വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. നിരാലംബരും ഭിന്നശേഷി വിഭാഗത്തിൽ പെട്ടവരും തുടങ്ങി ആയിരക്കണക്കിനാളുകൾ ലോട്ടറി വില്പനയിലൂടെ ഉപജീവനം കണ്ടെത്തുന്നുണ്ട്. ലോട്ടറി തൊഴിലാളികളുടെ ക്ഷേമത്തിനുതകുന്ന പ്രവർത്തനങ്ങൾ നടത്താൻ സർക്കാർ കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും എം.എൽ.എ പറഞ്ഞു. മാനന്തവാടി നഗരസഭാ ചെയർമാൻ വി.ആർ. പ്രവീജ് അധ്യക്ഷത വഹിച്ചു.
നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ പ്രദീപാ ശശി, കൗൺസിലർ ശ്രീലതാ കേശവൻ, സംസ്ഥാന ഭാഗ്യക്കുറി പബഌസിറ്റി ഓഫീസർ അനിൽ ഭാസ്ക്കർ, ജില്ലാ ഭാഗ്യക്കുറി ഓഫീസർ ടി.എ. പത്മകുമാർ, ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് വെൽഫെയർഫണ്ട് ബോർഡ് ചെയർമാൻ പി.ആർ. ജയപ്രകാശ്, ടി.എസ്. സുരേഷ്, വിനോദ് തോട്ടത്തിൽ, സന്തോഷ്.ജി.നായർ, കെ.വി. മോഹനൻ, ജോസഫ് കളപ്പുരയ്ക്കൽ, എസ്. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: